Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി മണിയുടെ അകമ്പടി പൊലീസിന് നേരെ അസഭ്യവർഷം; ബൈക്ക് യാത്രികരായ രണ്ടുപേർ അറസ്റ്റിൽ; പൊലീസിനെ അസഭ്യം പറഞ്ഞതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ്; സംഭവം തൊടുപുഴയിലെ പരിപാടിയിൽ പങ്കെടുക്കാൻ പായവെ  

മന്ത്രി മണിയുടെ അകമ്പടി പൊലീസിന് നേരെ അസഭ്യവർഷം; ബൈക്ക് യാത്രികരായ രണ്ടുപേർ അറസ്റ്റിൽ; പൊലീസിനെ അസഭ്യം പറഞ്ഞതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ്; സംഭവം തൊടുപുഴയിലെ പരിപാടിയിൽ പങ്കെടുക്കാൻ പായവെ   

മറുനാടൻ ഡെസ്‌ക്‌

മുട്ടം: വൈദ്യുതി മന്ത്രി എം.എം.മണിയുടെ ഔദ്യോഗിക വാഹനത്തിന് അകമ്പടിപോയ പൊലീസിനുനേരേ അസഭ്യ വർഷം നടത്തിയെന്ന് ആരോരപണം. വിഷയത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു. ഇരുവർക്കും എതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഈരാറ്റുപേട്ട നടയ്ക്കൽ അമ്പലത്തിനാൽ മൻസൂർ അഷ്റഫ് (26), ഈരാറ്റുപേട്ട നടയ്ക്കൽ വെളുത്തേര് ആസിഫ് (23) എന്നിവയെയാണ് മുട്ടം പൊലീസ് അറസ്റ്റുചെയ്തത്.

തൊടുപുഴയിലെ പരിപാടിയിൽ പങ്കെടുക്കാൻ കട്ടപ്പനയിൽനിന്നാണ് മന്ത്രി മണിയുടെ വാഹനമെത്തിയത്. ഇതിന് അകമ്പടിവന്ന മുട്ടം എസ്‌ഐ. ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് വാഹനം മുട്ടം ടൗണിലേക്ക് പ്രവേശിച്ചപ്പോൾ തൊടുപുഴ ഭാഗത്ത് നിന്നെത്തിയ ബൈക്ക് തടസ്സം സൃഷ്ടിച്ചു.ബൈക്ക് ഒതുക്കാൻ നിർദ്ദേശിച്ചപ്പോൾ എസ്‌ഐ. ബൈജു പി.ബാബുവിനെ ബൈക്ക് യാത്രികർ അസഭ്യം പറയുകയായിരുന്നു. ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ചെവിക്കൊണ്ടില്ല.

പൊലീസിനെ വെട്ടിച്ചുകടന്ന ബൈക്ക് ഈരാറ്റുപേട്ട ഭാഗത്തേക്കാണ് പോയതെന്ന സൂചന ലഭിച്ചു. ഉടൻ തന്നെ മുട്ടം പൊലീസ് വിവരം മേലുകാവ് പൊലീസിന് കൈമാറി ഇവരെ പിടികൂടുകയായിരുന്നു. പൊലീസിനെ അസഭ്യം പറഞ്ഞതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരേ കേസെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് മുട്ടം പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP