Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറേണ്ടവരല്ല പൊലീസ്; നിലവിലെ പൊലീസ് സംവിധാനത്തിൽ പുനരാലോചന ആവശ്യമാണ്; ജനങ്ങൾക്ക് എളുപ്പത്തിൽ നീതി കിട്ടുന്ന സംവിധാനം ഇന്നു നിലവിലില്ല'; സംസ്ഥാന പൊലീസ് സേനക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം.മണി

'ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറേണ്ടവരല്ല പൊലീസ്; നിലവിലെ പൊലീസ് സംവിധാനത്തിൽ പുനരാലോചന ആവശ്യമാണ്; ജനങ്ങൾക്ക് എളുപ്പത്തിൽ നീതി കിട്ടുന്ന സംവിധാനം ഇന്നു നിലവിലില്ല'; സംസ്ഥാന പൊലീസ് സേനക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം.മണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിനുനേരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം.മണി. ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറേണ്ടവരല്ല പൊലീസ്. പൊലീസ് ജനാധിപത്യപരമായി പെരുമാറണം. നീതിന്യായ സംവിധാനം ഉടച്ചുവാർക്കണം. പൊലീസിെന്റ നിയമവിരുദ്ധ പ്രവർത്തനങ്ങളോട് യോജിപ്പില്ലെന്നും സംവിധാനത്തിൽ പുനരാലോചനവേണമെന്ന് മന്ത്രി മണി വ്യക്തമാക്കി. ജനവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പൊലീസിനെതിരായ വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് മന്ത്രിസഭയിലെ ഒരംഗം തന്നെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതേ വിഷയം ഉന്നയിച്ച് രാവിലെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയും ചെയ്തിരുന്നു. ഡി.ജി.പിയും പൊലീസ് സംവിധാനത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിലെ പൊലീസ് സംവിധാനത്തിൽ പുനരാലോചന ആവശ്യമാണ്. ജനങ്ങൾക്ക് എളുപ്പത്തിൽ നീതി കിട്ടുന്ന സംവിധാനം ഇന്നു നിലവിലില്ല. ജനങ്ങളോടു പൊലീസ് ജനാധിപത്യപരമായി പെരുമാറണം. സർക്കാരിന്റെ ഇശ്ചയ്ക്കനുസരിച്ചു മാത്രം പൊലീസ് പ്രവർത്തിച്ചാൽ പോര. നീതിന്യായവ്യവസ്ഥയിൽ പൊളിച്ചെഴുത്ത് ആവശ്യമാണ്- മന്ത്രി പറഞ്ഞു.

കോയന്പത്തൂർ സ്‌ഫോടനക്കേസിൽ ആരോപണവിധേയനായ അബ്ദുൾ നാസർ മദനിയെ ഈ നിലയിൽ ജയിലിൽ ഇടേണ്ട ആവശ്യമുണ്ടോ എന്നു ചോദിച്ച മണി, രാഷ്ട്രീയക്കാരുടെ കളികളാണ് ഇതിനു പിന്നിലെന്നും കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP