Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടവരല്ല കോൺഗ്രസ്; എ.വിജയരാഘവന് മറുപടിയുമായി എം എം ഹസ്സൻ;വർഗീയതയുടെ രാഷ്ട്രീയത്തിൽ ബിജെപിക്ക് എൽ.ഡി.എഫ് കുടപിടിക്കുകയാണെന്നും ഹസ്സൻ

ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടവരല്ല കോൺഗ്രസ്; എ.വിജയരാഘവന് മറുപടിയുമായി എം എം ഹസ്സൻ;വർഗീയതയുടെ രാഷ്ട്രീയത്തിൽ ബിജെപിക്ക് എൽ.ഡി.എഫ് കുടപിടിക്കുകയാണെന്നും ഹസ്സൻ

സ്വന്തം ലേഖകൻ

കാസർകോട്: മുസലിം ലീഗെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ലീഗിന് കീഴ്‌പ്പെട്ട കോൺഗ്രസ്സെന്ന എ. വിജയരാഘവന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു ഹസൻ.രമേശ് ചെന്നിത്തലയുടെ കേരളയാത്രക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കാസർകോട് എത്തിയതായിരുന്നു ഹസൻ ഉൾപ്പെടെയുള്ള നേതാക്കൾ.

വർഗീയതയുടെ രാഷ്ട്രീയത്തിൽ ബിജെപിക്ക് എൽ.ഡി.എഫ് കുടപിടിക്കുകയാണെന്നും എംഎം ഹസ്സൻ ആരോപിച്ചു.ലീഗിന് കീഴ്‌പ്പെട്ട കോൺഗ്രസിന്റെ വർഗീയത വീടുകളിലെത്തി തുറന്നുകാണിക്കുമെന്നായിരുന്നു എ. വിജയരാഘവന്റെ പ്രസ്താവന.നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തന് തുടക്കം കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP