Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി മഹേശന്റെ മരണത്തിൽ അന്വേഷണം നടക്കാത്തത് ദുരൂഹമെന്ന് പ്രൊഫ എം കെ സാനു; മഹേശന്റെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംയുക്ത സമര സമിതി; സമരം ശക്തമാക്കാൻ തീരുമാനം

കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി മഹേശന്റെ മരണത്തിൽ അന്വേഷണം നടക്കാത്തത് ദുരൂഹമെന്ന് പ്രൊഫ എം കെ സാനു; മഹേശന്റെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംയുക്ത സമര സമിതി; സമരം ശക്തമാക്കാൻ തീരുമാനം

സ്വന്തം ലേഖകൻ

കൊച്ചി: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി മഹേശന്റെ ദുരൂഹ മരണത്തിൽ അന്വേഷണം നടക്കാത്തത് ദുരൂഹമെന്ന് പ്രൊഫ. എം കെ സാനു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ എറണാകുളത്ത് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

മഹേശന്റെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംയുക്ത സമര സമിതി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ച് തിരുവോണ ദിവസം സമര സമിതിയിലെ വിവിധ സംഘടന ഭാരവാഹികൾ ഉപവാസം അനുഷ്ഠിക്കും. അന്വേഷണം തന്നെ സംശയത്തിന്റെ നിഴലിലാണ്. മഹേശന്റെ ആത്മഹത്യ കുറിപ്പിൽ വെള്ളാപ്പള്ളിയുടെ ഇടപെടലുകൾ വ്യക്തമാക്കുന്നുണ്ടെന്നും സമര സമിതി ആരോപിച്ചു. പ്രൊഫ. എം കെ സാനു വിളിച്ചു ചേർത്ത യോഗത്തിലാണ് വിവിധ സംഘടനകൾ ഇക്കാര്യം ചർച്ച ചെയ്തത്.

Stories you may Like

വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന കെ കെ മഹേശനെ ജൂൺ 24 നാണ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും കത്തിൽ മഹേശൻ ആരോപിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP