Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് എനിക്കെന്ന് പറഞ്ഞാലും അതിനെ വിശാല മനസ്സോടെയാണ് സ്വീകരിക്കുക; വിമർശനങ്ങൾ ഒത്തിരി കേട്ടിട്ടുള്ളവരാണ് നമ്മൾ; എംകെ മുനീറിനെ നൈസായി ട്രോളി മുഖ്യമന്ത്രിയുടെ മറുപടി

കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് എനിക്കെന്ന് പറഞ്ഞാലും അതിനെ വിശാല മനസ്സോടെയാണ് സ്വീകരിക്കുക; വിമർശനങ്ങൾ ഒത്തിരി കേട്ടിട്ടുള്ളവരാണ് നമ്മൾ; എംകെ മുനീറിനെ നൈസായി ട്രോളി മുഖ്യമന്ത്രിയുടെ മറുപടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിമർശനങ്ങളെ വിശാലമനസ്സോടെ സ്വീകരിക്കണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മുറപടി പറയവെ, പ്രതിപക്ഷ ഉപ നേതാവ് എംകെ മുനീറിനെ നൈസായി ട്രോളി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് എനിക്കെന്ന് പറഞ്ഞാലും അതിനെ വിശാല മനസ്സോടെയാണ് സ്വീകരിക്കുകയാണ്. അതിന് ഒരു പ്രയാസവുമില്ല. ഒരു സ്ഥാനത്തിരിക്കുമ്പോൾ വിമർശനം വരും.

അതിനെ സങ്കുചിതമായി എടുക്കുന്ന പ്രശ്നമില്ല.വിമർശനങ്ങളെ ഭയക്കുന്നില്ലെന്നും. വിമർശനങ്ങൾ ഒത്തിരിക്കേട്ടിട്ടുള്ളവരാണല്ലോ നമ്മളെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ പ്രളയ ദുരിതത്തിന് പണം ചോദിച്ച മുഖ്യമന്ത്രിക്ക് കണ്ടാമൃഗത്തിന്റെ തൊലക്കട്ടിയാണെന്ന് മുസ്ലീലീഗ് നേതാവ് എംകെ മുനീർ പറയുന്ന ഓഡിയോ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത നിയമ സഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി എം.കെ മുനീറിന്റെ വിമർശനത്തിന് പേരുപറയാതെ മറുപടി നൽകിയത്. മന്ത്രി രവീന്ദ്രനാഥ് എറണാകുളത്തേക്ക് ദുരന്ത സമയത്ത് എത്താതിരുന്നത്. അദ്ദേഹത്തിന്റെ അസുഖം മൂലമാണ്. അതിന് പകരമായിട്ടാണ് മന്ത്രി എ.സി മൊയ്തീന് എറണാകുളത്തിന്റെ ചുമതല നൽകിയത്. റവന്യു മന്ത്രിയുടെ നിലപാടുകൾ തീർത്തും കാര്യക്ഷമമായിരുന്നെന്നും പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അദ്ദേഹം മറുപടി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP