Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച് സന്യാസ സമൂഹം; ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ബിഷപ്പിനെ ക്രൂശിക്കുകയാണെന്ന് മിഷണറീസ് ഓഫ് ജീസസ്; സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കള്ളമാണെന്നും ഗൂഢാലോചനയ്‌ക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ ദൈവത്തിന് മുൻപിൽ കണക്ക് പറയേണ്ടി വരുമെന്നും സന്യാസി സമൂഹത്തിന്റെ പത്രക്കുറിപ്പ്

ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച് സന്യാസ സമൂഹം; ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ബിഷപ്പിനെ ക്രൂശിക്കുകയാണെന്ന് മിഷണറീസ് ഓഫ് ജീസസ്; സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കള്ളമാണെന്നും ഗൂഢാലോചനയ്‌ക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ ദൈവത്തിന് മുൻപിൽ കണക്ക് പറയേണ്ടി വരുമെന്നും സന്യാസി സമൂഹത്തിന്റെ പത്രക്കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പീഡിപ്പിച്ചുവെന്നാരോപിച്ച് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്‌ക്കെതിരെ ആഞ്ഞടിച്ച് മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹം. ബിഷപ്പിന് വേണ്ടി തങ്ങൾ കേസിൽ കക്ഷി ചേരാനായി ആലോചിക്കുന്നുണ്ടെന്നും ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ബിഷപ്പിനെ എല്ലാവരും ചേർന്ന് ക്രൂശിക്കുകയാണെന്നും എം.ജെ സഭ പുറത്ത് വിട്ട് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ അനുകൂലിക്കുന്ന വിഭാഗമാണ് മിഷണറീസ് ഓഫ് ജീസസ്. തന്റെ ഭർത്താവുമായി അവിഹിത ബന്ധം പുലർത്തി തന്റെ കുടുംബജീവിതം ഈ കന്യാസ്ത്രീ തകർക്കുവെന്ന് കാണിച്ച് ഇവരുടെ ബന്ധു നൽകിയ പരാതി അന്വേഷിക്കാൻ ബിഷപ്പ് ഫ്രാങ്കോ ഉപദേശം നൽകിയതിനാലാണ് ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ ബിഷപ്പിനെ ക്രൂശിക്കുന്നത്.

പരാതിക്കാരിയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കള്ളമാണ്. ഈ ഗൂഢാലോചനയ്ക്കെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ദൈവത്തിനു മുൻപിൽ ഞങ്ങൾ കണക്കു പറയേണ്ടിവരും. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക നേതാക്കൾ പ്രസ്താവന ഇറക്കുന്നത് സത്യമറിയാതെയാണെന്നും അവർ പറയുന്നു.ആരോപണം നേരിടുന്ന പുരുഷൻ നാലു ദിവസം കുറവിലങ്ങാട് മഠത്തിൽ രഹസ്യമായി താമസിച്ചുവെന്ന് മിഷണറീസ് ഓഫ് ജീസസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. അത് ഈ കന്യാസ്ത്രീയുടെ വാദമുഖങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു. കുറവിലങ്ങാട് മഠത്തിലെ ഒരു കന്യാസ്ത്രീക്ക് ടൗണിലെ ഒരു ടാക്സി ഡ്രൈവറുമായി അമിതമായ അടുപ്പമുണ്ട്.

ഈ ഡ്രൈവറെ അല്ലാതെ മറ്റാരേയും അവർ വിളിക്കുകയില്ലായിരുന്നു. ഇക്കാര്യം അന്നത്തെ മദർ മനസ്സിലാക്കിയതോടെ അവർക്കെതിരെ ഈ ഡ്രൈവറും ആരോപണം നേരിട്ട കന്യാസ്ത്രീയും വധഭീഷണി മുഴക്കി. മൂന്നു വർഷത്തേക്ക് കുറവിലങ്ങാട്ടേക്ക് മദർ ആയി അയച്ച അവർ ഒമ്പതുമാസം കൊണ്ട് ജലന്ധറിൽ തിരിച്ചെത്തി. പിന്നീട് കുറവിലങ്ങാട് മഠത്തിൽ ജീവൻഭയന്ന് ഒരു സിസ്റ്ററും ധൈര്യപ്പെട്ടിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.പീഡിപ്പിച്ചുവെന്ന് പറയുന്നതിന്റെ പിറ്റേന്ന് ചിരിച്ചുല്ലസിച്ച് ആ കന്യാസ്ത്രീ ബിഷപ്പിനൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. നിരവധി കന്യാസ്ത്രീകൾ താമസിക്കുന്ന ഒരു മഠത്തിൽ ആരും അറിയാതെ ഒരു മുറിയിലേക്ക് പോകുമെന്നത് അവിശ്വസനീയമാണ്. രണ്ടു പേർ ഒന്നിച്ചല്ലാതെ മറ്റൊരാളെ സന്ദർശിക്കുന്നത് സഭാചട്ടപ്രകാരം വിലക്കിയിട്ടുമുണ്ട്.

പിടിക്കപ്പെട്ടപ്പോൾ സന്യാസ ജീവിതം ഉപേക്ഷിക്കുന്നതായി കത്ത് നൽകുകയും നാലു ദിവസം കഴിഞ്ഞപ്പോൾ അത് പിൻവലിക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ മഠത്തിൽ വന്നുപോയവർ ആരൊക്കെ എന്ന് അന്വേഷിക്കണം. അന്വേഷണ സംഘത്തിലെ ഒരു പൊലീസുകാരൻ ഇവരേയും കൂട്ടത്തിലുള്ള കന്യാസ്ത്രീകളെയും വഴിവിട്ടു സഹായിക്കുന്നു. രഹസ്യമായി എടുക്കുന്ന മൊഴികൾ മാധ്യമങ്ങളിൽ എത്തുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. കർദ്ദിനാളിന്റെ വരെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് മാധ്യമങ്ങൾക്ക് വിടാൻ കഴിവുള്ള ഇവരുടെ ഫോൺ നഷ്ടപ്പെട്ടുപോയി എന്നു പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

പൊലീസ് അത് കണ്ടെത്തിയാൽ പിന്നിലുള്ള ഗൂഢാലോചന വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റും.ഇത് സഭയേയും എം.ജെ കോൺഗ്രിഗേഷനേയും തകർക്കുവാനുള്ള വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. ഇവർക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്ന ചില സംഘടനകൾക്കും അവരുടെ നേതാക്കൾക്കും ഇതിലുള്ള പങ്കും അന്വേഷിക്കേണ്ടതാണെന്നും എം.ജെ സഭയ്ക്കു വേണ്ടി പി.ആർ.ഒ സി.അമല പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.എന്നാൽ ആരോപണത്തിനു പിന്നിൽ ബിഷപ്പ് ആണെന്നും ഇങ്ങനെയൊക്കെ വരുമെന്ന് തങ്ങൾക്ക് നേരത്തെ അറിയാമെന്നുമാണ് പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകൾ പ്രതികരിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP