Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കാൻ എട്ടു സംഘങ്ങൾ; കോടതി വിധി അനുകൂലമായാൽ ദൗത്യം മറ്റന്നാൾ തന്നെ; മോക്ഡ്രിൽ മാറ്റിവെച്ചു

അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കാൻ എട്ടു സംഘങ്ങൾ; കോടതി വിധി അനുകൂലമായാൽ ദൗത്യം മറ്റന്നാൾ തന്നെ; മോക്ഡ്രിൽ മാറ്റിവെച്ചു

സ്വന്തം ലേഖകൻ

ദേവികുളം: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ സ്ഥിരം ആക്രമണകാരിയായ ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാൻ വനംവകുപ്പ് എട്ടു സംഘങ്ങൾ രൂപീകരിച്ചു. അരിക്കൊമ്പൻ മിഷനുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതിനാൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന മോക്ഡ്രിൽ മാറ്റിവെച്ചിരിക്കയാണ്.

കോടതി വിധി അനുകൂലമായാൽ 30 ന് വൈകീട്ട് രാവിലെ നാലുമണിക്ക് ദൗത്യം ആരംഭിക്കാനാണ് നീക്കം. കോടതി വിധി അനുസരിച്ചായിരിക്കും മോക്ഡ്രിൽ നടത്തണോ എന്നതിൽ തീരുമാനമെടുക്കുക. അരിക്കൊമ്പൻ മിഷന് വനംവകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന എട്ടു ടീമിനെ ദേവികുളത്ത് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

സംഘത്തിന്റെ കർത്തവ്യങ്ങൾ സംബന്ധിച്ച് ദൗത്യസംഘ തലവൻ ഡോക്ടർ അരുൺ സക്കറിയ വിശദീകരിച്ചു. മിഷനു വേണ്ടിയുള്ള ഉപകരണങ്ങളും അരുൺ സക്കറിയ ദൗത്യസേനാംഗങ്ങൾക്ക് പരിചയപ്പെടുത്തി. സിസിഎഫുമാരായ നരേന്ദ്ര ബാബു, ആർഎസ് അരുൺ എന്നിവരുടെ മേൽനോട്ടത്തിലാണ് ദൗത്യം നടക്കുക.

അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി ഈ മാസം 29 ന് പരിഗണിക്കും. അതുവരെ ആനയെ വെടിവെക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ ആനയെ ട്രാക്ക് ചെയ്യുന്നതിന് തടസ്സമില്ലെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP