Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയത് ഒരു മാസം മുൻപ്; പന്തളത്ത് നിന്ന് കാണാതായ യുവാവിനെ തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി

ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയത് ഒരു മാസം മുൻപ്; പന്തളത്ത് നിന്ന് കാണാതായ യുവാവിനെ തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി

ശ്രീലാൽ വാസുദേവൻ

പന്തളം: ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരത്ത് വീട്ടിൽ അനൂപ് കൃഷ്ണ(30)നെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്. ഗ്രേഡ് എസ്ഐ ഉണ്ണികൃഷ്ണൻ, സിപിഓ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങളോളം പലസ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ കണ്ടെത്താൻ സാധിച്ചത്.

കഴിഞ്ഞമാസം 27 ന് രാവിലെ ഏഴിനാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. ചെങ്ങന്നൂർ, തിരുവല്ല എന്നിവടങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനത്തിന് പോകുകയാണെന്ന് പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്നിറങ്ങിയതെന്ന് പിതാവിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. ഗ്രേഡ് എസ്ഐ പി കെ രാജനാണ് കേസ് രജിസ്റ്റർ ചെയ്തത്. അടൂർ ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം വ്യാപകമായ അന്വേഷണം നടത്തിയ പന്തളം പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തോടുകൂടി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയാളെ കണ്ടെത്തി. പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP