Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു ലക്ഷ്മി നായരെ മാറ്റിയത് ഗവേണിങ് കൗൺസിൽ അംഗീകാരത്തോടെ; എഡിഎമ്മിനു ഗവേണിങ് കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് കൈമാറി; നാളെ ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു ലക്ഷ്മി നായരെ മാറ്റിയത് ഗവേണിങ് കൗൺസിൽ അംഗീകാരത്തോടെ; എഡിഎമ്മിനു ഗവേണിങ് കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് കൈമാറി; നാളെ ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

തിരുവനന്തപുരം: ലക്ഷ്മി നായരെ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറ്റിയെന്നു വ്യക്തമാക്കുന്ന രേഖകൾ കോളജ് അധികൃതർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജോൺ പി. സാമുവലിനു കൈമാറി. കോളജ് ഗവേണിങ് കൗൺസിൽ യോഗത്തിന്റെ മിനിട്സ് ആണ് കൈമാറിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സമരം ഒത്തു തീർക്കാനായി നാളെ ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളെയും മാനേജ്‌മെന്റിനെയുമാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്.

പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റിയതിന്റെ ഒറിജിനൽ രേഖകൾ കാണിച്ചാൽ സമരം പിൻവലിക്കാമെന്ന് സംയൂക്ത ഭരണസമിതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കോളജ് അധികൃതർ മിനിട്സ് എഡിഎമ്മിനു കൈമാറിയിരിക്കുന്നത്. തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്. അയ്യരും എഡിഎമ്മും നേതൃത്വം നല്കിയ ചർച്ചയിലാണ് വിദ്യാർത്ഥി സംഘടനകൾ ഇക്കാര്യം വ്യക്തമാക്കിയത്. രേഖ ഹാജരാക്കിയാൽ സമരം പിൻവലിക്കാൻ വിദ്യാർത്ഥികൾ തയാറാകണമെന്നും ചർച്ചയിൽ എംഡിഎം ആവശ്യപ്പെട്ടിരുന്നു.

ലക്ഷ്മി നായരെ അഞ്ചു വർഷത്തേക്കു പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറ്റി നിർത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ എസ്എഫ്ഐ സമരത്തിൽനിന്ന് പിന്മാറിയെങ്കിലും മറ്റു വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു കളക്ടറുടെയും എഡിഎമ്മിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തിയത്. ലക്ഷ്മി നായരെ മാറ്റിനിർത്താനുള്ള തീരുമാനത്തിന് നിയമപരമായ സാധുതയുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത കോളജ് ഡയറക്ടറും ലക്ഷ്മിയുടെ പിതാവുമായ നാരണയൻ നായർ വ്യക്തമാക്കി. തുടർന്ന് ഇത് തെളിയിക്കുന്ന കോളജ് ഗവേണിങ് കൗൺസിലിന്റെ മിനിട്സ് ഹാജരാക്കാമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രേഖകൾ എഡിഎമ്മിനു കൈമാറിയിരിക്കുന്നത്.

വിഷയത്തിൽ ഇനി എഡിഎമ്മുമായി ചർച്ചയ്ക്കില്ലെന്നാണ് കെഎസ്‌യു, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി എന്നീ സംഘടനകൾ അടങ്ങിയ സംയൂക്ത സമരസമിതി ഇതിനു പിന്നാലെ വ്യക്തമാക്കിയിരുന്നു. മന്ത്രി വിളിച്ചാലേ ഇനി ചർച്ചയ്ക്കുള്ളൂ എന്നാണ് സംയൂക്ത സമര സമിതി നേതാക്കൾ പറഞ്ഞത്. ഇതിനെത്തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് ചർച്ചയ്ക്കു വിളിച്ചത്. എസ്എഫ്‌ഐയും ചർച്ചയിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP