Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ വിളിച്ചിറക്കാൻ ഡിവൈഎഫ്‌ഐ നേതാവിന് സഖാക്കൾ പിന്തുണ; രജിസ്റ്റർ ഓഫീസിലെത്തിയപ്പോൾ കാമുകനൊഴിച്ച് എല്ലാവരും ഞെട്ടി; വരനാകാൻ കൊതിച്ചെത്തിയ നേതാവിന് വിവാഹം കഴിക്കാൻ പ്രായം തികഞ്ഞിട്ടില്ല; മലയിൻകീഴിൽ നിന്നൊരു 'ജൂനിയർ 'പ്രേമകഥ

വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ വിളിച്ചിറക്കാൻ ഡിവൈഎഫ്‌ഐ നേതാവിന് സഖാക്കൾ പിന്തുണ; രജിസ്റ്റർ ഓഫീസിലെത്തിയപ്പോൾ കാമുകനൊഴിച്ച് എല്ലാവരും ഞെട്ടി; വരനാകാൻ കൊതിച്ചെത്തിയ നേതാവിന് വിവാഹം കഴിക്കാൻ പ്രായം തികഞ്ഞിട്ടില്ല; മലയിൻകീഴിൽ നിന്നൊരു 'ജൂനിയർ 'പ്രേമകഥ

മലയിൻകീഴ്: വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ ഡിവൈഎഫ്‌ഐക്കാരൻ കാമുകൻ സിനിമാസ്്‌റ്റൈലിൽ പാർട്ടിക്കാരുമായെത്തി വീട്ടിൽ നിന്നു വിളിച്ചിക്കിക്കൊണ്ടു പോയി. രജിസ്റ്റർ ആഫീസിൽ എത്തിയപ്പോൾ കൂട്ടിനു വന്ന സഖാക്കളും കുടുങ്ങി. കാമുകന് വിവാഹം കഴിക്കാനുള്ള പ്രായം തികഞ്ഞിട്ടില്ല.

സി.പി.എം പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ പ്രായപൂർത്തിയാകാത്ത കാമുകനും സംഘവും വിളിച്ചിറക്കി കൊണ്ടുപോയ സംഭവം പാർട്ടിക്കുള്ളിൽ വിവാദമാകുന്നു. ചില നേതാക്കൾ ഇതു സംബന്ധിച്ചു സി.പി.എം വിളപ്പിൽ ഏരിയ കമ്മിറ്റിയിൽ പരാതി നൽകി.

ഞായറാഴ്ചയാണു പെൺകുട്ടിയെ ഡിവൈഎഫ്‌ഐ പ്രവർത്തകനായ കാമുകൻ സുഹൃത്തുക്കളോടൊപ്പമെത്തി കൊണ്ടുപോയത്. ഇതിനു മണിക്കൂറുകൾക്കു മുമ്പു രണ്ടു സി.പി.എം പ്രവർത്തകർ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടി കാമുകനോടൊപ്പം പോകണമെന്നു പറഞ്ഞെങ്കിലും വീട്ടുകാർ എതിർത്തു.

ഇതോടെയാണു വിളിച്ചിറക്കാൻ തീരുമാനിച്ചതത്രെ. തുടർന്നു വിവാഹം രജിസ്റ്റർ ചെയ്യാൻ തയാറാകുമ്പോഴാണ് 21 വയസ്സുള്ള പെൺകുട്ടിയെക്കാൾ ഇളയ കാമുകൻ പ്രായപൂർത്തിയാകാത്ത ആളെന്നു തിരിച്ചറിഞ്ഞത്. ഇതോടെ പാർട്ടി പ്രവർത്തകർ വെട്ടിലായി. പെൺകുട്ടിയെ തിരികെ വീട്ടിൽ കൊണ്ടാക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.

കാര്യം അറിഞ്ഞ പൊലീസ് സംഭവം ഒതുക്കി ത്ീർക്കാനുള്ള ശ്രമത്തിലാണ്.രഹസ്യാന്വേഷണ വിഭാഗം വിഷയം അറിഞ്ഞിട്ടുണ്ട്. പാർട്ടിക്കാർക്കിടയിലും വിവരം പടർന്നതോടെ കമ്മിറ്റിയും ഇടപെടുമെന്നാണറിയുയന്നത്. വീട്ടുകാരുടെ പരാതി ചർച്ച ചെയ്യാതെ തരമില്ല എന്ന നിലയിലാണ്. പ്രാദേശികമായ വിഷയം അവിടെത്തന്നെ ഒതുക്കാനാണു നിർദ്ദേശം. സംഘം ചേർന്ന് ഹീറോയിസം കാണിച്ച് സീറോയായിത്തീർന്ന നേതാക്കൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണറിയുന്നത്. പെൺകുട്ടി കാമുകന്റെ വീട്ടിലാണു ഇപ്പോഴും കഴിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP