Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടുക്കിയിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; കാൽവരി മൗണ്ട് പ്രഭവകേന്ദ്രമായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 1.5 രേഖപ്പെടുത്തി

ഇടുക്കിയിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; കാൽവരി മൗണ്ട് പ്രഭവകേന്ദ്രമായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 1.5 രേഖപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കിയിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം. ഇടുക്കി ഡാമിനടുത്തെ കാൽവരി മൗണ്ടാണ് പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 1.5 തീവ്രത രേഖപ്പെടുത്തി. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനമുണ്ടാകുന്നത്. രാത്രി 7.43-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച അനുഭവപ്പെട്ടത് പോലെത്തന്നെ പ്രകമ്പനത്തോടെയാണ് ഇന്നും ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 1.5 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രഭവകേന്ദ്രം ഇടുക്കി ഡാമിനടുത്തെ കാൽവരി മൗണ്ടാണെന്നും വിദഗ്ദ്ധർ അറിയിച്ചു.

ഇടുക്കിയിൽ ഇന്നലെയുണ്ടായ ഭൂചലനത്തെക്കുറിച്ച് പരിശോധിച്ച് വിവരങ്ങൾ നൽകുമെന്നാണ് കെഎസ്ഇബി ഗവേഷണവിഭാഗം അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്നും ഭൂചലനമുണ്ടാകുന്നത്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാത്രി രണ്ട് ഭൂചലനങ്ങളാണ്, നേരിയ രീതിയിലെങ്കിലും, തുടർച്ചയായി അനുഭവപ്പെട്ടത്. രാത്രി 10.15-നും 10.25-നും ഇടയിലാണ് തുടർച്ചയായ രണ്ട് ഭൂചലനങ്ങളുണ്ടായത്. നേരിയ പ്രകമ്പനത്തോടെയുണ്ടായ ശക്തമായ മുഴക്കം അനുഭവപ്പെട്ടത് ആളുകളെ പരിഭ്രാന്തരാക്കുകയും ചെയ്തു.

2018-ലെ പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ മേഖലയാണ് ഇടുക്കി. തുടർച്ചയായ മണ്ണിടിച്ചിലുകളും ഉരുൾപൊട്ടലുകളുമടക്കം ഇടുക്കിയുടെ ഭൂപ്രകൃതിയിൽത്തന്നെ വലിയ രീതിയിൽ മാറ്റങ്ങൾ വരുത്തിയ പ്രളയമാണ് കടന്നുപോയത്. അതിശക്തമായി പെയ്ത മഴയെത്തുടർന്ന് ഇടുക്കി ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളമാണ് മേഖലയിൽ പ്രളയക്കെടുതിക്കിടയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP