Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്കുതല അദാലത്ത് മെയ് 2 മുതൽ; പൊതുജനങ്ങൾക്ക് 28 വിഷയങ്ങളിൽ പരാതികൾ നൽകാം

മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്കുതല അദാലത്ത് മെയ് 2 മുതൽ; പൊതുജനങ്ങൾക്ക് 28 വിഷയങ്ങളിൽ പരാതികൾ നൽകാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിസഭാ വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തലത്തിൽ മെയ് 2 മുതൽ 11 വരെ നടക്കുന്ന അദാലത്തിൽ 28 വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാം.

1. ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം)
2. സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം നിരസിക്കൽ
3. തണ്ണീർത്തട സംരക്ഷണം
4. ക്ഷേമ പദ്ധതികൾ (വീട്, വസ്തു- ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ)
5. പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം
6. സാമൂഹ്യ സുരക്ഷ പെൻഷൻ കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക
7. പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം
8. തെരുവ് നായ സംരക്ഷണം/ശല്യം
9. അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്
10. തെരുവുവിളക്കുകൾ
11. അതിർത്തി തർക്കങ്ങളും, വഴിതടസ്സപ്പെടുത്തലും
12. വയോജന സംരക്ഷണം
13. കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
14. പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും
15. റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ)ചികിത്സാ ആവശ്യങ്ങൾക്ക്
16. വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
17. വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ
18. വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം
19. കൃഷിനാശത്തിനുള്ള സഹായങ്ങൾ
20. കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്
21. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
22. മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
23. ആശുപത്രികളിലെ മരുന്ന് ക്ഷാമം
24. ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം,പെൻഷൻ
25. വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ
26. എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
27. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
28. വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി

ഏപ്രിൽ ഒന്നു മുതൽ 15 വരെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കും. താലൂക്ക് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി നേരിട്ടും ഓൺലൈനായും പരാതി സമർപ്പിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP