Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോട്ടംഭൂമിയിൽ യഥേഷ്ടം ഫലവൃക്ഷങ്ങൾകൂടി കൃഷിചെയ്യാൻ അനുമതി വേണമെന്ന് കൃഷി വകുപ്പ്; എതിർപ്പുമായി റവന്യൂ മന്ത്രി; ഭൂപരിഷ്കരണ നിയമ ഭേദ​ഗതി തിടുക്കത്തിൽ വേണ്ടെന്ന് തീരുമാനിച്ച് സിപിഐ

തോട്ടംഭൂമിയിൽ യഥേഷ്ടം ഫലവൃക്ഷങ്ങൾകൂടി കൃഷിചെയ്യാൻ അനുമതി വേണമെന്ന് കൃഷി വകുപ്പ്; എതിർപ്പുമായി റവന്യൂ മന്ത്രി; ഭൂപരിഷ്കരണ നിയമ ഭേദ​ഗതി തിടുക്കത്തിൽ വേണ്ടെന്ന് തീരുമാനിച്ച് സിപിഐ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭൂ പരിഷ്കരണ നിയമ ഭേദ​ഗതി തിടുക്കത്തിൽ വേണ്ടെന്ന് സിപിഐ. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് വിഷയത്തിൽ വിശദമായ കൂടിയാലോചനകളാകാം എന്ന നിലയിൽ തീരുമാനം ഉണ്ടായത്. തോട്ടംഭൂമിയിൽ യഥേഷ്ടം ഫലവൃക്ഷങ്ങൾകൂടി കൃഷിചെയ്യാൻ അനുമതി നൽകാനുള്ള കൃഷി വകുപ്പിന്റെ നിർദ്ദേശമാണ് റവന്യൂ മന്ത്രി എതിർത്തത്. ഇതോടെ, നിയമഭേദഗതിക്ക് തിടുക്കംവേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.

തോട്ടങ്ങളുടെ നടത്തിപ്പ് പലയിടത്തും നഷ്ടമായതിനാൽ ഇത്തരം ഭൂമിയിൽ ഫലവൃക്ഷങ്ങൾ കൃഷിചെയ്യാൻ അനുവദിക്കണമെന്ന ശുപാർശ സിപിഐ. കൈകാര്യംചെയ്യുന്ന കൃഷിവകുപ്പാണ് മുന്നോട്ടുവെച്ചത്. തരിശായിക്കിടക്കുന്ന തോട്ടംഭൂമിയുടെ അഞ്ചുശതമാനം വിനോദസഞ്ചാരമടക്കമുള്ള മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ, ഈ അഞ്ചുശതമാനം ഭൂമിയുടെ 90 ശതമാനവും കൃഷിക്കായിരിക്കണമെന്നാണ് ചട്ടം. ഇതിനുപുറമേയാണ് പുതിയ ഭേദഗതി കൊണ്ടുവരാൻ ഉദ്ദേശിച്ചത്.

ഭൂപരിഷ്കരണനിയമം ഭേദഗതിചെയ്യാൻ രാഷ്ട്രപതിയുടെ അംഗീകാരം വേണം. 1957-ൽ തുടങ്ങി 1969-ലാണ് ഭൂപരിഷ്കരണനിയമം സംസ്ഥാനത്ത് പ്രത്യേക പരിരക്ഷയോടെ നിലനിൽക്കുന്ന സാഹചര്യമുണ്ടായത്. കേരളത്തിന്റെ സാമൂഹികമാറ്റത്തിൽ നിർണായക സ്വാധീനംചെലുത്തിയ ഈ നിയമം ഭേദഗതിചെയ്താൽ പിന്നീട് അത് ദുരുപയോഗപ്പെടുന്ന സാഹചര്യമുണ്ടായേക്കാമെന്നായിരുന്നു റവന്യൂമന്ത്രിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP