Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

'നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്;പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അന്തരിച്ച സുദിനമാണിന്ന്'; അഖിലേന്ത്യാ സഹകരണ വാരാഘോഷ ഉദ്ഘാടന ചടങ്ങിൽ മണിയാശാന് നാക്ക് പിഴച്ചു

'നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്;പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അന്തരിച്ച സുദിനമാണിന്ന്'; അഖിലേന്ത്യാ സഹകരണ വാരാഘോഷ ഉദ്ഘാടന ചടങ്ങിൽ മണിയാശാന് നാക്ക് പിഴച്ചു

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ വൈദ്യുതി എംഎം മണിക്ക് നാക്കുപിഴച്ചു. കട്ടപ്പനയിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിക്ക് വാക്ക് തെറ്റിയത്. ശിശുദിനം നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം.

' നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അന്തരിച്ച സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ, അതിനെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആദരണീയനായിരുന്നു മുൻ പ്രധാനമന്ത്രി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീർഘനാൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നമ്മെ നയിച്ച അദ്ദേഹത്തിന്റെ മുമ്പിൽ ആദരാഞ്ജലി അർപ്പിച്ചാണ് മഹാ സമ്മേളനം നടക്കുന്നത്'-മന്ത്രി മണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP