Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി എംഎം മണിയും കുടുംബവും സാധാരണക്കാരായി അറിയപ്പെടുമ്പോൾ സഹോദരൻ ലംബോധരനും കുടുംബവും കോടീശ്വര പ്രഭുക്കൾ; സഹോദരന്റെ കുടുംബം ഭൂമി കയ്യേറിയതായും രേഖകൾ;ആരോപണങ്ങൾ നിഷേധിച്ച് ലംബോധരന്റെ മകൻ

മന്ത്രി എംഎം മണിയും കുടുംബവും സാധാരണക്കാരായി അറിയപ്പെടുമ്പോൾ സഹോദരൻ ലംബോധരനും കുടുംബവും കോടീശ്വര പ്രഭുക്കൾ; സഹോദരന്റെ കുടുംബം ഭൂമി കയ്യേറിയതായും രേഖകൾ;ആരോപണങ്ങൾ നിഷേധിച്ച് ലംബോധരന്റെ മകൻ

ഇടുക്കി: മന്ത്രി എംഎം മണിയും കുടുംബവും സാധരക്കാരെന്ന പേരിൽ അറിയപ്പെടുന്നു എങ്കിൽ സഹോദരൻ ലംബോധരനും കുടുംബവും കോടീശ്വരന്മാർ. മൂന്നാർ ചിന്നക്കനാലിലടക്കം ഭൂമി കൈയേറ്റത്തിലുൾപ്പെടെ ലംബോധരന്റെ മകൻ ലെജീഷിനു പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചതായി മംഗളം ദിനപത്രം റിപ്പോർട് ചെയ്യുന്നു. കൂടാതെ രാജക്കാട് നിലവിലുള്ള പുലരി പ്ലാന്റേഷൻ എന്ന സ്ഥാപനത്തിലെ ഡയറക്ടർമാരായ ലെജീഷിനും മാതാവ് സരോജിനി ലംബോധരനും കോടികളുടെ ആസ്തി ഉണ്ടെന്ന് കാണിക്കുന്ന, സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിച്ച രേഖകളിൽ ഉൾപ്പെടുന്നു.

മണിയുടെ സഹോദരനായ ലംബോധരൻ ഭൂമി കൈയേറ്റം നടത്തിയെന്നു നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ലംബോധരന്റെ മകൻ സ്ഥലം കൈയേറിയതായുള്ള രേഖകളും പുറത്തുവരുന്നത്. 2010ൽ കലക്ടർ നൽകിയ റിപ്പോർട്ടിലാണ് ചിന്നക്കനാൽ വേണാട് താവളത്തിൽ ലെജീഷ് ഭൂമി കൈയേറിയതായി റിപ്പോർട്ട് നൽകിയത്. 2007ൽ ഇതുമായി ബന്ധപ്പെട്ട്‌ ്രൈകംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം അന്തിമഘട്ടത്തിലാണന്നും കാണിച്ചിട്ടുണ്ട്. എന്നാൽ, ഈ റിപ്പോർട്ടോ, കേസോ സംബന്ധിച്ച് തുടർ നടപടികൾ ഉണ്ടായില്ല. ഈ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും ഉണ്ടായില്ല.

ചിന്നക്കനാലിൽ ലംബോധരൻ ഉൾപ്പെടെയുള്ളവർ ഭൂമി കൈയേറിയെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. അതുകൊണ്ടാണ് ഇവിടുത്തെ കൈയേറ്റമൊഴിപ്പിക്കലിനെതിരെ പ്രാദേശിക നേതാക്കൾ രംഗത്തു വന്നതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ലംബോധരന്റെ മകൻ ഭൂമി കൈയേറിയെന്ന വിവരവും പുറത്തുവന്നത്. കൂടാതെ ഇയാൾ കോടീശ്വരനെന്ന് വ്യക്തമാക്കികൊണ്ട് ഇദ്ദേഹം ഡയറക്ടറായ പുലരി പ്ലാന്റേഷൻസ് ഏലം ലേലകേന്ദ്രത്തിനായി നൽകിയ അപേക്ഷയിൽ വ്യക്തമാകുന്നു.

അഞ്ചു ഡയറക്ടർമാരുള്ള പുലരി പ്ലാന്റേഷൻസിൽ അഞ്ചുകോടി രൂപ ലെജീഷിന് ആസ്തിയുള്ളതായി കാണിച്ചിരിക്കുന്നു. മാതാവ് സരോജനി ലംബോധരന് പത്തുകോടി രൂപയുടെ ആസ്തിയുള്ളതായും ഇതിൽ പറയുന്നു. ബംഗളുരു ഫെഡറൽ ബാങ്കിലെ ബാങ്ക് ഗ്യാരന്റിയാണ് കാണിച്ചിരിക്കുന്നത്. കോഴിക്കോട്, എറണാകുളം, തിരുവാണിയൂർ എന്നിവിടങ്ങളിലാണ് മറ്റ് പാർട്ണർമാർ. കമ്പനിക്ക് ലേലകേന്ദ്രം ലഭിച്ചിട്ടില്ല.

സി.പി.എം. ഏരിയാ കമ്മിറ്റി അംഗമായിരുന്ന ലംബോധരനും മക്കളും കൃഷിക്കാരാണെന്ന് അറിയപ്പെടുന്നതിനിടെ ഇവരുടെ കുടുംബത്തിന്റെ ആസ്തികളെക്കുറിച്ച് നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ആഡംബര കാറുകളും വീടും എങ്ങനെയുണ്ടായി എന്നതായിരുന്നു ചോദ്യം. ചിന്നക്കനാൽ ഭാഗത്ത് കൈയേറ്റം ഒഴിപ്പിക്കൽ ഉണ്ടാകുമ്പോൾ എതിർപ്പുമായി സി.പി.എം. രംഗത്തെത്തുന്നത് ഇതുകൊണ്ടാണെന്ന് ആക്ഷേപമുണ്ടായിരുന്നു. വി എസ്. സർക്കാരിന്റെ കാലത്ത് ചിന്നക്കനാലിൽ കൈയേറ്റം ഒഴിപ്പിക്കുമ്പോഴായിരുന്നു വിവാദങ്ങൾ ഉടലെടുത്തത്.

ഭൂമി കൈയേറിയിട്ടില്ല; കോടികളുടെ ആസ്തിയുമില്ല: ലെജീഷ്

ഇടുക്കി: തങ്ങൾ ഭൂമി കൈയേറിയിട്ടില്ലെന്നും കോടിക്കണക്കിന് രൂപയുടെ ആസ്തികളുണ്ടെന്നുമുള്ള പ്രചാരണങ്ങൾ കള്ളമെന്നും എം.എം. മണിയുടെ സഹോദര പുത്രൻ ലെജീഷ്. ചിന്നക്കനാലിൽ കരമടയ്ക്കുന്ന ഭൂമിയുണ്ട്. മറ്റ് ചിലയിടങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുമുണ്ട്. കൃഷിയും വളം കച്ചവടവുമാണ് തൊഴിൽ. പുലരി പ്ലാന്റേഷൻസിലെ കോടികളുടെ ആസ്തി കാണിക്കുന്ന രേഖകൾ ഉണ്ടായത് എങ്ങിനെയെന്ന് അറിയില്ല.

ലേലകേന്ദ്രം ലഭിക്കുന്നതിനായി ഓഡിറ്റർ തയാറാക്കിയ രേഖകളിൽ ഇത്തരം പരാമർശമുണ്ടോയെന്ന് തനിക്കറിയില്ല. കമ്പനിക്ക് ലേലകേന്ദ്രം ലഭിച്ചിട്ടില്ലെന്നും ചിന്നക്കനാൽ കൈയേറ്റം സംബന്ധിച്ച് കലക്ടർ നൽകിയ റിപ്പോർട്ടിനേക്കുറിച്ച് മുമ്പ് കേട്ടിരുന്നെന്നും ഇതു സംബന്ധിച്ച് തങ്ങൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നുംമാണ് ലജീഷ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP