Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വിജി പാവം സ്ത്രീയാണ്, വേദനിപ്പിക്കുന്നത് എന്റെ രീതിയല്ല'; കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യയെ ശകാരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി; വിജി വിളിച്ചപ്പോൾ മുഖ്യമന്ത്രിയെ കാണാൻ ആവശ്യപ്പെട്ടിരുന്നു; ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണോ സത്യാഗ്രഹം ഇരുന്നതെന്നാണ് താൻ ചോദിച്ചതെന്നും മന്ത്രി

'വിജി പാവം സ്ത്രീയാണ്, വേദനിപ്പിക്കുന്നത് എന്റെ രീതിയല്ല';  കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യയെ ശകാരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി; വിജി വിളിച്ചപ്പോൾ മുഖ്യമന്ത്രിയെ കാണാൻ ആവശ്യപ്പെട്ടിരുന്നു; ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണോ സത്യാഗ്രഹം ഇരുന്നതെന്നാണ് താൻ ചോദിച്ചതെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജിയെ ശകാരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി എം.എം മണി. താൻ അപ്രകാരം ശകാരിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ നിലപാട്. സംഭവത്തിൽ മന്ത്രി പ്രതികരിച്ചതിങ്ങനെ. 'വിജി പാവം സ്ത്രീയാണ്. അവരുടെ പ്രശ്‌നത്തിൽ ഇടപെടും. വേദനിപ്പിക്കുന്നത് തന്റെ രീതിയല്ല. വിജി വിളിച്ചിരുന്നെന്നും അപ്പോൾ മുഖ്യമന്ത്രിയെ കാണാൻ ആവശ്യപ്പെട്ടെന്നും' മന്ത്രി പറഞ്ഞു. ആരെങ്കിലും പറഞ്ഞിട്ടാണോ സത്യഗ്രഹം ഇരുന്നതെന്നാണ് വിജിയോട് താൻ ചോദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ സഹായമഭ്യർത്ഥിച്ച് വിളിച്ചപ്പോൾ മന്ത്രി എം എം മണി ശകാരിച്ചതായി വിജി പറഞ്ഞിരുന്നു. തോന്ന്യവാസത്തിന് സമരം ചെയ്താൽ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞെന്നും വിജി പറഞ്ഞിരുന്നു. സനൽ കുമാറിന്റെ മരണത്തെ തുടർന്ന് സർക്കാർ വാഗ്ദാനം നൽകിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിക്കാത്തതിനെ തുടർന്ന് വിജി സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന സമരം ഇത് പത്താം ദിവസമെത്തി നിൽക്കുകയാണ്. സർക്കാർ സഹായമുണ്ടാകാത്ത സാഹചര്യത്തിലാണ് മന്ത്രിമാരെ വിജിയും സമര സമിതി പ്രവർത്തകരും നേരിട്ട് ഫോണിൽ വിളിച്ചത്.

മന്ത്രി വേദനിപ്പിച്ചെന്ന് വിജി

ഒരു മാസം കൊണ്ട് തരാൻ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞുവെന്നാണ് സനലിന്റെ ഭാര്യ വിജി വെളിപ്പെടുത്തിയത്. ജോലിക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിൽ സമരം കിടക്കാതെ പോയി മുഖ്യമന്ത്രിയെ കാണണം. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യിൽ ജോലി ഇരിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

സനലിന്റെ ഭാര്യ മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തിൽ പ്രതികരണമുണ്ടായത്. സർക്കാർ തുടർച്ചയായി തന്നെ വേദനിപ്പിക്കുകയാണെന്ന് വിജി വ്യക്തമാക്കി. സഹായത്തിനായി പല മന്ത്രിമാരെയും വിളിച്ചിരുന്നു. ഫോൺ എടുത്തത് മണി മാത്രമാണ്. കടകംപള്ളിയും മുഖ്യമന്ത്രിയും വാഗ്ദാനം നൽകിയിരുന്ന കാര്യം അറിയിച്ചപ്പോൾ സമരം ചെയ്യാതെ മുഖ്യമന്ത്രിയെ കാണാനായിരുന്നു മന്ത്രിയുടെ ഉപദേശം - വിജി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കിടക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി മണി വിജിയോട് ആവശ്യപ്പെട്ടു. ഫോൺ സംഭാഷണം അവസാനിപ്പിച്ച വിജി സമരപ്പന്തലിൽ ഇരുന്നു പൊട്ടിക്കരഞ്ഞു. ഡിവൈഎസ്‌പി ഹരികുമാർ പ്രതിയായ സനലിന്റെ കൊലപാതകക്കേസിൽ നീതി തേടിയാണ് കുടുംബം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. നഷ്ടപരിഹാര തുകയായി സാധാരണ നൽകുന്ന 10,000 രൂപ പോലും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നു വിജി നേരത്തേ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP