Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രി നടത്തത്തിൽ പങ്കാളിയായി മന്ത്രി കെ.കെ. ശൈലജ ടീച്ചറും; സംസ്ഥാനത്താകെ രാത്രി നടത്തത്തിൽ പങ്കെടുത്തത് 4500 ഓളം സ്ത്രീകൾ

രാത്രി നടത്തത്തിൽ പങ്കാളിയായി മന്ത്രി കെ.കെ. ശൈലജ ടീച്ചറും;  സംസ്ഥാനത്താകെ രാത്രി നടത്തത്തിൽ പങ്കെടുത്തത് 4500 ഓളം സ്ത്രീകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'പൊതു ഇടം എന്റേതും' എന്ന് ഉറപ്പിച്ച് അന്തർദേശീയ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകളോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും രാത്രി നടത്തത്തിൽ പങ്കാളിയായി. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ സധൈര്യം മുന്നോട്ടിന്റെ ഭാഗമായാണ് ഡിസംബർ 29ന് നിർഭയ ദിനത്തിൽ രാത്രി നടത്തത്തിന് തുടക്കം കുറിച്ചത്. രണ്ട് മാസത്തിലേറെ കാലമായി 600ലധികം കേന്ദ്രങ്ങളിൽ പതിനായിരക്കണക്കിന് സ്ത്രീകളാണ് രാത്രി നടത്തത്തിൽ പങ്കാളിയായത്. ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് സമൂഹം അംഗീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.

സമൂഹത്തിൽ തുല്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ ഒഴിവാക്കേണ്ടതാണ്. സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങളും അടിച്ചമർത്തലുമുണ്ട്. വിവിധ ഇടപെടലിലൂടെ മാത്രമേ ഇതിന് പരിഹാരമുള്ളൂ. സ്ത്രീകൾക്കും സഞ്ചാര സ്വാതന്ത്യമുണ്ട്. പൊതു ഇടം സ്ത്രീകളുടേയും കൂടിയാണ്. അത് സമൂഹം അംഗീകരിക്കണം. അതിനും കൂടിയാണ് രാത്രി നടത്തം സംഘടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിശാഗന്ധിയിൽ നിന്നും കിഴക്കേകോട്ട ഗാന്ധി പാർക്കിലേക്ക് നടന്ന രാത്രി നടത്തത്തിലാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് രാത്രി നടത്തം തുടങ്ങിയത്.

വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, പ്ലാനിങ് ബോർഡ് അംഗം മൃദുൽ ഈപ്പൻ, ജെൻഡർ അഡൈ്വസർ ടി.കെ. ആനന്ദി, വനിത വികസന കോർപറേഷൻ എം.ഡി. വിസി. ബിന്ദു, ജില്ല വനിത ശിശു വികസന ഓഫീസർ സബീന ബീഗം, അഡീഷണൽ ഡയറക്ടർ സുന്ദരി എൻ.എസ്.എസ്. വോളന്റിയർമാർ, മറ്റ് വനിതകൾ എന്നിവർ രാത്രി നടത്തത്തിൽ പങ്കെടുത്തു.

ജില്ലാ വനിത ഓഫീസർമാരുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി കൂട്ടായ്മ, റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ എന്നിവരുടെ സഹകരണത്തോടെ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇതോടൊപ്പം നൈറ്റ് ഷോപ്പിംഗും നടന്നു.

വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും രാത്രി നടത്തം സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലുമായി 4,500 ഓളം വനിതകൾ രാത്രി നടത്തത്തിൽ പങ്കെടുത്തുവെന്നാണ് പ്രാഥമിക കണക്ക്. കൊല്ലത്താണ് ഏറ്റവുമധികം സ്ത്രീകൾ പങ്കെടുത്തത്. 1100 പേരാണ് കൊല്ലത്ത് പങ്കെടുത്തത്. തിരുവനന്തപുരത്ത് 500 ഓളം പേരാണ് അണി ചേർന്നത്.

രാത്രി നടത്തം ഗാന്ധിപാർക്കിലാണ് അവസാനിക്കുന്നത്. അവിടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നു. തുടർന്ന് വനിതാ പുലരി ആഘോഷങ്ങളോടെയാണ് വനിതാ വാരാചരണത്തിന്റെ സമാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP