Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ അഭിനന്ദിച്ച് മന്ത്രി; മയക്കുമരുന്ന് മാഫിയക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ അഭിനന്ദിച്ച് മന്ത്രി; മയക്കുമരുന്ന് മാഫിയക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അഭിനന്ദിച്ചു. വൻ കഞ്ചാവ് കടത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ചും അന്തർ സംസ്ഥാന ബന്ധം സംബന്ധിച്ചും വ്യക്തമായ സൂചനകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തിന്റെ ഉറവിടം കണ്ടെത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

കണ്ടെയ്നർ ലോറിയുടെ രഹസ്യ അറയിൽ കടത്തി ക്കൊണ്ടുവന്ന 500 കിലോ കഞ്ചാവാണ് എക്സൈസ് എൻഫോഴ്മെൻറ്റ് സ്ക്വാഡ് സാഹസികമായി പിടിച്ചെടുത്തത്. പഞ്ചാബ് സ്വദേശി കുൽവന്ത് സിങ്, ഝാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടു വരുന്നതും വിപണനവും തടയാൻ പരിശോധനകൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. കഞ്ചാവ് കടത്ത് സംബന്ധിച്ച അന്വേഷണം ഊർജ്ജിതപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി.

എക്സൈസ് കമീഷണർ എസ് ആനന്ദകൃഷ്ണന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്മെന്റ് സ്ക്വാഡാണ് അഞ്ചു ക്വിൻറൽ കഞ്ചാവ് പിടികൂടിയത്. ഒരു വർഷത്തിനിടയിൽ സംസ്ഥാന എൻഫോഴ്സ്മെന്റ് സ്ക്വാഡ് അന്താരാഷ്ട്ര വിപണിയിൽ 100 കോടിയോളം രൂപ വിലമതിക്കുന്ന 100 കിലോ ഹാഷിഷ് ഓയിൽ, 1000 കിലോ കഞ്ചാവ്,3500 ലിറ്റർ സ്പിരിറ്റ് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് മാഫിയക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP