Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതാശ്വാസ ക്യാമ്പിൽ 'ചുമട്ടുകാരനായി' മന്ത്രി എ.കെ ശശീന്ദ്രൻ; മന്ത്രി തല ചുമടേറ്റിയത് ഒരു ചാക്ക് അരി; മന്ത്രിയുടെ അധ്വാനം മാനാഞ്ചിറ ബി.ഇ.എം സ്‌കൂളിൽ

ദുരിതാശ്വാസ ക്യാമ്പിൽ 'ചുമട്ടുകാരനായി' മന്ത്രി എ.കെ ശശീന്ദ്രൻ; മന്ത്രി തല ചുമടേറ്റിയത് ഒരു ചാക്ക് അരി; മന്ത്രിയുടെ അധ്വാനം മാനാഞ്ചിറ ബി.ഇ.എം സ്‌കൂളിൽ

മറുനാടൻ ഡെസ്‌ക്‌

പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനായി ചുമട്ടുകാരനായി മന്ത്രി എ.കെ ശശീന്ദ്രൻ. കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം സ്‌കൂളിലെ ഭക്ഷണ സാധനങ്ങളുടെ സംഭരണ വിതരണ കേന്ദ്രത്തിലാണ് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും പങ്കാളിയായയത്.

മന്ത്രി എത്തിയപ്പോൾ വിദ്യാർത്ഥികൾ ഭക്ഷണ സാധന കിറ്റുകൾ ദുരിതബാധിതർക്ക് കൊടുക്കുവാനായി തലചുമടായി എത്തിക്കുകയായിരുന്നു. കുട്ടികളുടെ സേവനം കണ്ട് മന്ത്രിയും ഇതിൽ ഒരാളായി പങ്കെടുക്കുകയായിരുന്നു. തുടർന്ന് ഒരു ചാക്ക് തലയിലേറ്റി മന്ത്രി കളക്ഷൻ റൂമിലേക്ക് നടന്നു. രാവിലെ മുതൽ സേവന നിരതരായ വിദ്യാർത്ഥികൾക്ക് ആവേശം നൽകുന്നതായിരുന്നു മന്ത്രിയുടെ പ്രവൃത്തി.

ഭക്ഷണ കിറ്റുകളുമായി അണമുറിയാതെ നിരവധി വിദ്യാർത്ഥികളാണ് ഇവിടേയ്ക്ക് എത്തുന്നത്. 15 ഭക്ഷണ സാധനങ്ങളുടെ കിറ്റുകൾ തയ്യാറാക്കാൻ ആയിരത്തോളം വളണ്ടിയർമാരാണ് വ്യാഴാഴ്ച ഡിടിപിസി ഹാളിലും ബി.ഇ.എംപി സ്‌കൂളിലും സംഭരണവിതരണ കേന്ദ്രങ്ങളിലെത്തിയത്. 10 കിലോ അരിയും പയറും പഞ്ചസാരയും പാലും തേയില പൊടിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന കിറ്റുകളാണ് വിദ്യാർത്ഥികൾ ഇനം തിരിച്ച് കിറ്റുകളാക്കി പ്രളയ ദുരിതബാധിതർക്ക് എത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP