Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശമ്പള വിഷയം ഈ മാസം തന്നെ തീർപ്പാക്കും; മിനി മുത്തൂറ്റ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി

ശമ്പള വിഷയം ഈ മാസം തന്നെ തീർപ്പാക്കും; മിനി മുത്തൂറ്റ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മിനി മുത്തൂറ്റ്, മുത്തൂറ്റ് മിനി നിധി എന്നിവിടങ്ങളിലെ ജീവനക്കാർ നടത്തിവന്ന സമരം ഒത്തുതീർപ്പായി. അഡീഷണൽ ലേബർ കമ്മീഷണർ(ഐ.ആർ.) രഞ്ജിത് പി. മനോഹറിന്റെ നേതൃത്വത്തിൽ ജീവനക്കാരുടേയും മാനേജ്മെന്റിന്റെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണു സമരം ഒത്തുതീർപ്പായത്.

ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിഷയം ഈ മാസംതന്നെ പരിഹരിക്കുമെന്നു മാനേജ്മെന്റ് ചർച്ചയിൽ അറിയിച്ചു. ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും ഒത്തുതീർപ്പിനു തയാറാണ്. സമരവുമായി ബന്ധപ്പെട്ടു ജീവനക്കാരെടുത്ത അവധികൾ ലീവായി പരിഗണിക്കും. കമ്പനിയുടെ മാന്വൽ അനുസരിച്ചുള്ള ലീവുകൾ അനുവദിക്കാം. ജീവനക്കാരുടെ മെഡിക്കൽ ലീവ് സംബന്ധിച്ച വിഷയങ്ങളിലും പരിഹാരമുണ്ടാക്കുമെന്നു മാനേജ്മെന്റ് ചർച്ചയിൽ സമ്മതിച്ചു. ഒത്തുതീർപ്പു വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാനേജ്മെന്റും ജീവനക്കാരും തമ്മിൽ നിലനിന്നിരുന്ന തൊഴിൽ പ്രശ്നങ്ങൾ അവസാനിപ്പിച്ചുകൊണ്ടുള്ള കരാറിൽ ഇരു കക്ഷികളും ഒപ്പുവച്ചു.

യോഗത്തിൽ ജീവനക്കാരുടേയും മാനേജ്മെന്റിനെയും പ്രതിനിധികളായി റോയ് എം. മാത്യു, കെ.എസ്. ഉദയകുമാർ, സി.സി. രതീഷ്, എബ്രഹാം വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP