Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലിന് വില വർദ്ധിപ്പിക്കുന്നതോടെ കർഷകന് അധികമായി ലഭിക്കുന്നത് 3.35 രൂപ; ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി സ്ഥാപിക്കുന്നത് എട്ട് കോടി രൂപയുടെ സ്റ്റേറ്റ് റഫറൽ ലബോറട്ടറി; പാൽ വില കൂട്ടാൻ കാരണം കാലിത്തീറ്റയുടെ വില വർദ്ധനവ്

പാലിന് വില വർദ്ധിപ്പിക്കുന്നതോടെ കർഷകന് അധികമായി ലഭിക്കുന്നത് 3.35 രൂപ; ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി സ്ഥാപിക്കുന്നത് എട്ട് കോടി രൂപയുടെ സ്റ്റേറ്റ് റഫറൽ ലബോറട്ടറി; പാൽ വില കൂട്ടാൻ കാരണം കാലിത്തീറ്റയുടെ വില വർദ്ധനവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലിന് ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനുള്ള തീരുമാനത്തോടെ കർഷകന് അധികമായി ലഭിക്കുന്നത് 3.35 രൂപ. 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും മൂന്നുപൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരു പൈസ പ്ലാസ്റ്റിക് നിർമ്മാർജനത്തിനും മൂന്നു പൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നൽകും. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നാഷണൽ പ്രോജക്ട് ഫോർ ഡെയറി ഡെവലപ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മിൽമയ്ക്ക് അനുവദിച്ച എട്ടുകോടി രൂപയുടെ സ്റ്റേറ്റ് റഫറൽ ലബോറട്ടറി എറണാകുളം മേഖലാ യൂണിയന്റെ ഇടപ്പള്ളി ഡെയറിയിൽ സ്ഥാപിക്കും.

11 ഡയറികളിലായി 85 ലക്ഷം രൂപ വിലവരുന്ന മിൽകോ സ്‌കാനറുകളും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. 2017-ലാണ് മിൽമ പാൽ വില അവസാനമായി വർധിപ്പിച്ചത്. നിരക്കുവർധന ശാസ്ത്രീയമായി പഠിക്കാൻ വിദഗ്ദ്ധർ അടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു. കാലിത്തീറ്റ വിലയിലുണ്ടായ വർധനയാണ് പാൽ വില കൂട്ടാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP