Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറിയ കലർന്ന 12,700 ലിറ്റർ പാൽ പിടികൂടി; തമിഴ്‌നാട്ടിൽ നിന്ന് വന്ന ടാങ്കർലോറി മടക്കി അയച്ചു; വരുംദിവസങ്ങളിൽ ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കും

യൂറിയ കലർന്ന 12,700 ലിറ്റർ പാൽ പിടികൂടി; തമിഴ്‌നാട്ടിൽ നിന്ന് വന്ന ടാങ്കർലോറി മടക്കി അയച്ചു; വരുംദിവസങ്ങളിൽ ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കും

സ്വന്തം ലേഖകൻ

പാലക്കാട്: രാസവസ്തു കലർന്ന പാലുമായി തമിഴ്‌നാട്ടിൽ നിന്ന് വന്ന ടാങ്കർലോറി പിടികൂടി. യൂറിയ കലർന്ന 12,700 ലിറ്റർ പാലാണ് പരിശോധനയിൽ പിടികൂടിയത്. ടാങ്കർ ലോറി തമിഴ്‌നാട്ടിലേക്ക് തന്നെ മടക്കി അയച്ചു.

പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിലാണ് സംഭവം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് തൃശൂരിലേക്ക് പാലുമായി വന്ന ടാങ്കർലോറിയിലാണ് രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.പ്രാഥമിക പരിശോധനയിലാണ് യൂറിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിളെടുത്ത് വിശദമായ പരിശോധനയ്ക്ക് അയച്ചു. ക്ഷീരവികസവകുപ്പാണ് ടാങ്കർ ലോറി തമിഴ്‌നാട്ടിലേക്ക് തന്നെ മടക്കി അയച്ചത്.

ഓണം ഉൾപ്പെടെ ഉത്സവാഘോഷങ്ങൾ ആരംഭിക്കാനിരിക്കേയാണ് ഇത്രയുമധികം മായം ചേർന്ന പാൽ പിടിച്ചെടുത്തത്. വരുംദിവസങ്ങളിൽ ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP