Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിർത്തി കടന്നെത്തുന്ന പാലിൽ ചേർത്തിരിക്കുന്നത് ഫോർമാലിൻ; ഗുണനിലവാര പരിശോധന കർശനമാക്കി മിൽമ; വിപണിയിലെത്തിക്കുന്നത് ഗുണനിലവാരമുള്ള പാലെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ

അതിർത്തി കടന്നെത്തുന്ന പാലിൽ ചേർത്തിരിക്കുന്നത് ഫോർമാലിൻ; ഗുണനിലവാര പരിശോധന കർശനമാക്കി മിൽമ; വിപണിയിലെത്തിക്കുന്നത് ഗുണനിലവാരമുള്ള പാലെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ

കോട്ടയം: അതിർത്തി കടന്നെത്തുന്ന പാലിൽ ഫോർമാലിൻ. കർശന ഗുണപരിശോധനയ്ക്കുശേഷമാണ് പാൽ വിൽപ്പന നടത്തുന്നതെന്നാണ് മിൽമ പറയുന്നത്. എന്നാൽ ഇതര സ്വകാര്യ പാൽ ഉത്പാദകരോ?

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് നേരിട്ടെത്തുന്ന പാലിലാണ് ഫോർമാലിന് ഉള്ളതെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ പി.എ ബാലൻ അറിയിച്ചു. ശവശരീരം അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. പിരിയാതിരിക്കാനാണ് ഇത് പാലിൽ ചേർക്കുന്നത്.

അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് നേരിട്ടെത്തിക്കുന്ന പാലിൽ ഫോർമാലിൻ പോലുള്ള മാരകവിഷമുള്ള രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാർഷിക സർവകലാശാലയും ക്ഷീരവകുപ്പും നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മിൽമയും ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്്. ഈ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന പാൽ കർശനമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് മിൽമ വിപണിയിലെത്തിക്കുന്നതെന്നും പി എ
ബാലൻ മാസ്റ്റർ അറിയിച്ചു.

മായം ഏറെ കലർത്തപ്പെടുന്ന ഭക്ഷണങ്ങളിൽ മുന്നിൽനിൽക്കുന്നതും പാലാണ്. അമ്ലത്വം കൂടുമ്പോൾ പാൽ വേഗം കേടാകും. അത് മറികടക്കാൻ സോഡിയം കാർബണേറ്റ്, സോഡിയം ബൈ കാർബണേറ്റ് തുടങ്ങിയ ന്യൂട്രലൈസറുകൾ ചേർക്കുന്നു. ഇത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. ചിലർ യൂറിയയും ചേർക്കാറുണ്ട്. കൊഴുപ്പ് കൂടാനായി വിലകുറഞ്ഞ പാൽപ്പൊടി, സോപ്പ് പൗഡർ, ഇൻഡസ്ട്രിയൽ സ്റ്റാർച്ച് എന്നിവയും കലക്കിച്ചേർക്കാറുണ്ട്. ഫോർമാലിന്റെ സാന്നിധ്യം ഗുരുതര വൃക്കരോഗങ്ങൾക്ക് ഇടയാക്കും.

കേരളത്തിൽ മിൽമയുടെ പ്രതിദിന സംഭരണം 12.4 ലക്ഷം ലിറ്ററും വിപണനം 13 ലക്ഷം ലിറ്ററുമാണ്. എറണാകുളം മേഖലാ യൂണിയന്റെ പ്രതിദിന സംഭരണം 3.2 ലക്ഷവും വിപണനം 3.3 ലക്ഷം ലിറ്ററുമാണ്. ഉൽപ്പാദനം കുറയാറുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇത്തവണ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, പാലുൽപ്പാദനം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. അന്യസംസ്ഥാനങ്ങളിൽനിന്നുകൂടി പാലെത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്. കേരളത്തിലെത്തിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയശേഷം മാത്രമെ ഉപഭോക്താക്കൾക്ക് നൽകൂവെന്നും ചെയർമാൻ അറിയിച്ചു.

പാലിന്റെ ഗുണനിലവാരം കണ്ടെത്തുന്നതിന് കർശനപരിശോധന നടത്താൻ വകുപ്പുമന്ത്രിയുടെ
അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ തീരുമാനമായിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു. വിപുലീകരിച്ച കോട്ടയം ഡയറിയുടെ ഉദ്ഘാടനം 27ന് നടക്കുമെന്നും ചെയർമാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP