Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്.എ.ടി.യിലും തൃശൂർ മെഡിക്കൽ കോളജിലും മിൽക്ക് ബാങ്ക്; പദ്ധതി നടപ്പാക്കുന്നത് മാതൃശിശു സൗഹൃദ ആശുപത്രിയുടെ ഭാഗമായി

എസ്.എ.ടി.യിലും തൃശൂർ മെഡിക്കൽ കോളജിലും മിൽക്ക് ബാങ്ക്; പദ്ധതി നടപ്പാക്കുന്നത് മാതൃശിശു സൗഹൃദ ആശുപത്രിയുടെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:മെഡിക്കൽ കോളജ് എസ്.എ.ടി ആശുപത്രിയിലും, തൃശൂർ മെഡിക്കൽ കോളജിലും മിൽക്ക് ബാങ്ക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു കേന്ദ്രത്തിൽ മിൽക്ക് ബാങ്ക് ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി.

കേരളത്തിൽ ഏറ്റവുമധികം പ്രസവം നടക്കുന്ന രണ്ട് ആശുപത്രികളാണ് കോഴിക്കോട് മെഡിക്കൽ കോളജും എസ്.എ.ടി ആശുപത്രിയും. മിൽക്ക് ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങൾക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിൽ ഈ സർക്കാരിന്റെ കാലത്താണ് മിൽക്ക് ബാങ്ക് പ്രവർത്തന സജ്ജമാക്കിയത്.

ഇതുവരെ 1813 കുഞ്ഞുങ്ങൾക്കാണ് ഇതിലൂടെ മുലപ്പാൽ നൽകാനായത്. 1397 അമ്മമാരാണ് മുലപ്പാൽ ദാനം ചെയ്തത്. 1,26,225 എംഎൽ മുലപ്പാൽ ശേഖരിച്ചു. 1,16,315 എംഎൽ മുലപ്പാൽ വിതരണം ചെയ്തു. 1370 എംഎൽ കൂടി വിതരണം ചെയ്യാൻ തയ്യാറായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP