Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ഡൗൺ ലംഘിച്ച് മലപ്പുറത്തുനിന്നും ഒഡിഷയിലേക്ക് സൈക്കിളിൽ പുറപ്പെട്ട് അഞ്ചംഗ അതിഥിതൊഴിലാളികൾ; നാലു സൈക്കിളിൽ പുറപ്പെട്ട അഞ്ചുപേരെ പിടികൂടി; തങ്ങൾക്ക് പോകാൻ താൽപര്യമില്ലെങ്കിലും തൊഴിലുടമ കൂടി കയ്യൊഴിഞ്ഞതോടെ കയറി കിടക്കാൻ ഇടമില്ലാത്തതിനാലാണ് പുറപ്പെട്ടതെന്ന് തൊഴിലാളികൾ

ലോക്ഡൗൺ ലംഘിച്ച് മലപ്പുറത്തുനിന്നും ഒഡിഷയിലേക്ക് സൈക്കിളിൽ പുറപ്പെട്ട് അഞ്ചംഗ അതിഥിതൊഴിലാളികൾ; നാലു സൈക്കിളിൽ പുറപ്പെട്ട അഞ്ചുപേരെ പിടികൂടി; തങ്ങൾക്ക് പോകാൻ താൽപര്യമില്ലെങ്കിലും തൊഴിലുടമ കൂടി കയ്യൊഴിഞ്ഞതോടെ കയറി കിടക്കാൻ ഇടമില്ലാത്തതിനാലാണ് പുറപ്പെട്ടതെന്ന് തൊഴിലാളികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക്ഡൗൺ ലംഘിച്ച് മലപ്പുറത്തുനിന്നും ഒഡീഷയിലേക്ക് സൈക്കിളിൽപുറപ്പെട്ട് അഞ്ചംഗ അതിഥിതൊഴിലാളികൾ. നാലു സൈക്കിളുകളിലായി പുറപ്പെട്ട അഞ്ചുപേരെ പിടികൂടി. തങ്ങൾക്ക് പോകാൻ താൽപര്യമില്ലെന്നും തൊഴിലുടമകൂടി കയ്യൊഴിഞ്ഞതോടെ കയറി കിടക്കാൻ ഇടമില്ലാത്തതിനാലാണ് സൈക്കിളുമെടുത്ത് പുറപ്പെട്ടതെന്നും തൊഴിലാളികൾ. വളാഞ്ചേരിയിൽ നിന്നും സൈക്കിളിൽ ഒഡീഷയിലേക്ക് പുറപ്പെട്ട അഞ്ചംഗ അതിഥി തൊഴിലാളികളെ അങ്ങാടിപ്പുറത്ത് വച്ചാണു പെരിന്തൽമണ്ണ പൊലീസ് പിടികൂടി തിരിച്ചയച്ചത്.

വ്യാഴാഴ്‌ച്ച വൈകീട്ടോടെയാണ് സ്വന്തം നാടായ ഒഡീഷയിലേക്ക് പോകാനെന്ന തീരുമാനവുമായി നാലു സൈക്കിളുകളിലായി അഞ്ചു പേരടങ്ങുന്ന സംഘം വളാഞ്ചേരിയിൽ നിന്നും പുറപ്പെട്ടത്. സൈക്കിളിൾ കെട്ടിവെച്ച ബാഗുകളുമായി കിലോമീറ്ററുകൾ താണ്ടി വരുന്നതിനിടെക്കാണ് അങ്ങാടിപ്പുറം മേൽപ്പാലം പരിസരത്തു വെച്ചു പെരിന്തൽമണ്ണ വനിതാ എസ്‌ഐ രമാദേവിയും സംഘവും പിടികൂടിയത്.

വളാഞ്ചേരിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു ഇവരെല്ലാവരും ലോക്ക് ഡൗൺ മൂലം ഹോട്ടൽ പൂട്ടിയതോടെ പണിയില്ലാതെ റൂമിൽ കഴിയുമ്പോഴാണ് വീട്ടുടമയുടെ നിർദ്ദേശ പ്രകാരം നാട്ടിലേക്ക് പോകാൻ ഒരുങ്ങിയത്. എന്നാൽ തങ്ങൾക്ക് പോകാൻ താൽപര്യമില്ലായിരുന്നുവെന്നും കയറി കിടക്കാൻ ഇടമില്ലാത്തതിനാലാണ് ഞങ്ങൾ സൈക്കിളുമെടുത്ത് നാട്ടിലേക്ക് പോകാൻ ഇറങ്ങിതെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് വീട്ടുടമക്ക് ഫോൺ ചെയ്ത് താക്കീത് നൽകിയ പൊലീസ് ഇവരോട് താമസസ്ഥലത്തേക്ക് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. പൊലീസിന്റെ നിർദ്ദേശ പ്രകാരം ഇവർ സൈക്കിളിൽ വന്ന വഴി വളാഞ്ചേരിയിലേക്ക് തന്നെ തിരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP