Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിഥി തൊഴിലാളിയുടെ മകൾക്ക് ഒന്നാം റാങ്ക്; മികവ് കാട്ടിയത് ബിഎസ്സി ആർക്കിയോളജിക്ക്; അനുമോദനവുമായി സബ് കളക്ടർ; തുടർ പഠനത്തിനും സിവിൽ സർവ്വീസ് പരിശീലനത്തിനുമുള്ള എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് സ്നേഹിൽ കുമാർ സിങ്

അതിഥി തൊഴിലാളിയുടെ മകൾക്ക് ഒന്നാം റാങ്ക്; മികവ് കാട്ടിയത് ബിഎസ്സി ആർക്കിയോളജിക്ക്; അനുമോദനവുമായി സബ് കളക്ടർ; തുടർ പഠനത്തിനും സിവിൽ സർവ്വീസ് പരിശീലനത്തിനുമുള്ള എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് സ്നേഹിൽ കുമാർ സിങ്

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: ബിഎസ്സി ആർക്കിയോളജിക്ക് ഒന്നാം റാങ്ക് നേടിയ ബീഹാർ സ്വദേശിനി പായൽ കുമാരിക്ക് അനുമോദനവുമായി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗും കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദും. കങ്ങരപ്പടിയിൽ താമസിക്കുന്ന പ്രമോദ് കുമാർ എന്ന അതിഥി തൊഴിലാളിയുടെ കുടുംബത്തിലേക്കാണ് റാങ്കിന്റെ തിളക്കമെത്തിയത്. പെരുമ്പാവൂർ മാർത്തോമ കോളേജ് ഫോർ വിമനിലെ വിദ്യാർത്ഥിയാണ് പായൽ.

ഇന്ത്യൻ ഭരണഘടന, നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എന്നീ പുസ്തകങ്ങൾ സബ് കളക്ടർ പായലിനു നൽകി. സിവിൽ സർവ്വീസാണ് തന്റെ ലക്ഷ്യമെന്നു പായൽ. പിജിക്കു ശേഷം സിവിൽ സർവ്വീസ് പരിശീലനത്തിനു പോകാനാണ് താൽപര്യം. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് കേരളത്തിലെന്ന് പായൽ പറയുന്നു. തന്റെ പ്രയത്നത്തോടൊപ്പം ഇവിടുത്തെ മികച്ച പഠന സാഹചര്യവുമാണ് തന്നെ റാങ്കിലേക്ക് നയിച്ചത്. തുടർ പഠനത്തിനും സിവിൽ സർവ്വീസ് പരിശീലനത്തിനുമുള്ള എല്ലാ സഹായവും പിന്തുണയും നൽകാമെന്ന് സബ് കളക്ടർ ഉറപ്പുനൽകി.

തൊഴിൽ തേടി 1997 ലാണ് പ്രമോദ് കേരളത്തിലെത്തുന്നത്. പിന്നീട് 2001 ൽ കുടുംബത്തെയും കൂടെ കൂട്ടി. അപ്പോൾ നാലു വയസായിരുന്നു പായലിന്. ഏഴു വർഷമായി കങ്ങരപ്പടിയിലെ വാടക വീട്ടിലാണിവർ താമസിക്കുന്നത്. പായലിന്റെ അനുജത്തി പല്ലവി തൃക്കാക്കര ഭാരത് മാതാ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ. സഹോദരൻ ആകാശ് കുമാർ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ബിന്ദു ദേവിയാണ് അമ്മ.

ആർഡിഒ ഓഫീസ് സീനിയർ സൂപ്രണ്ട് കെ. മനോജും സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP