Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രഷർ യൂണിറ്റിലെ കോൺക്രീറ്റ് ചോർപ്പിൽവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; ബീഹാർ സ്വദേശിയായ 29കാരന്റെ മൃതദേഹം അഗ്‌നിരക്ഷാസേന പുറത്തെടുത്തത് കോൺക്രീറ്റ് ടാങ്കിന്റെ അടിഭാഗം തകർത്ത്

ക്രഷർ യൂണിറ്റിലെ കോൺക്രീറ്റ് ചോർപ്പിൽവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; ബീഹാർ സ്വദേശിയായ 29കാരന്റെ മൃതദേഹം അഗ്‌നിരക്ഷാസേന പുറത്തെടുത്തത് കോൺക്രീറ്റ് ടാങ്കിന്റെ അടിഭാഗം തകർത്ത്

സ്വന്തം ലേഖകൻ

കോട്ടയം: ക്രഷർ യൂണിറ്റിലെ കൂറ്റൻ കോൺക്രീറ്റ് ചോർപ്പിൽവീണ് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ലോറികളിലേക്ക് പാറപ്പൊടി നിറയ്ക്കുന്ന കോൺക്രീറ്റ് ചോർപ്പിലേക്ക് വീണ യുവാവ് ശ്വാസം മുട്ടി മരിക്കുക ആയിരുന്നു. ബീഹാർ പശ്ചിമ ചമ്പാരൻ ജില്ലയിലെ പുരൈനിയ സ്വദേശി നാരായൺ ദിസവ (29) ആണ് മരിച്ചത്. കോട്ടയം പൂവൻതുരുത്ത് മണക്കാട്ട് ക്രഷറിൽ (മണക്കാട്ട് അഗ്രിഗേറ്റ്) വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

പാറപൊടിക്കുന്ന ജോലികൾക്കുശേഷം വൈകീട്ട് ചോർപ്പിന്റെ ആകൃതിയിലുള്ള കോൺക്രീറ്റ് ടാങ്ക് വൃത്തിയാക്കാൻ കയറിയതായിരുന്നു നാരായൺ. ഇതിനിടെ കാൽവഴുതി ഉള്ളിലേക്ക് വീണു. 12 അടിയോളം ഉയരമുള്ള ഇതിന്റെ അടിയിലെ അടപ്പ് പാതി അടഞ്ഞിരുന്നതിനാൽ ഉള്ളിൽ കുടുങ്ങിപ്പോയി.

നാരായൺ വീണതിനു പിന്നാലെ മുകളിലേക്ക് പാറപ്പൊടിയും കൂമ്പാരമായി വീണു. ഇതോടെ രക്ഷിക്കാനാവാതെ ശ്വാസംമുട്ടി മരണം സംഭവിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ കോൺക്രീറ്റ് ടാങ്കിന്റെ അടിഭാഗം തകർത്ത് രാത്രി എട്ടുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP