Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾക്ക് 14 ദിവസം നിർബന്ധിത ക്വാറന്റൈൻ; ഉത്തരവാദിത്തം അവരെ കൊണ്ടുവരുന്ന കരാറുകാർക്കും ഏജന്റുമാർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം :കേരളത്തിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിലൂടെ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കണം. ഇത് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം അവരെ കൊണ്ടുവരുന്ന കരാറുകാർക്കും ഏജന്റുമാർക്കുമുണ്ട്. അതിഥി തൊഴിലാളികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ അവർ തയ്യാറാകുന്നില്ലെങ്കിൽ കരാറുകാർക്കും ഏജന്റുമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സംശയത്തിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്

കോവിഡ് 19 സംശയത്തെ തുടർന്ന് ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ആശുപത്രികൾ അവയുടെ ധർമം മറന്ന് പ്രവർത്തിച്ചതായുള്ള റിപ്പോർട്ട് ഇന്ന് വന്നു. ഒരു ഗർഭിണിയുടെ നേരെ വാതിൽ കൊട്ടിയടച്ച ആശുപത്രികളെ പറ്റി. ഇത് ഗൗരവമായ കാര്യമാണ് ചികിത്സ നിഷേധിക്കുന്നത് ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ്.

എല്ലാ ആശുപത്രികളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കണം. ഏതെങ്കിലും സംശയത്തിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്നത് സാധാരണനിലയ്ക്കുള്ള ധാർമ്മികതയ്ക്ക് എതിരാണ്. ആവശ്യമായ മുൻകരുതലോടെ ചികിത്സ നടത്താൻ തയ്യാറാകുന്ന നിലയാണ് എല്ലാവരും സ്വീകരിക്കുന്നതെങ്കിലും വ്യത്യസ്തമായ ഒരു സംഭവം ശ്രദ്ധയിൽ പെട്ടതിനാൽ ആരോഗ്യമേഖല ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP