Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രാഹ്മണർ ഗോമാംസം കഴിച്ചിരുന്നുവെന്ന് എം ജി എസ് നാരായണൻ; മഹർഷിമാരുടെ ആശ്രമത്തിൽ കാളക്കുട്ടനെ പാകം ചെയ്തിരുന്നു; ചരിത്രത്തിൽ തെളിവുകളുണ്ടെന്നു ചരിത്രകാരൻ

ബ്രാഹ്മണർ ഗോമാംസം കഴിച്ചിരുന്നുവെന്ന് എം ജി എസ് നാരായണൻ; മഹർഷിമാരുടെ ആശ്രമത്തിൽ കാളക്കുട്ടനെ പാകം ചെയ്തിരുന്നു; ചരിത്രത്തിൽ തെളിവുകളുണ്ടെന്നു ചരിത്രകാരൻ

കോഴിക്കോട്: ബ്രാഹ്മണർ ഗോമാംസം കഴിച്ചിരുന്നുവെന്നും ഇതിന് ചരിത്രത്തിൽ തെൡവുകൾ ഉണ്ടെന്നും ചരിത്രക്കാരൻ എംജിഎസ് നാരായണൻ. ഗോമാംസ വിവാദം രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തിലേക്ക് മാറിയപ്പോഴാണ് എം ജി എസ് നാരായണൻ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.

പ്രാചീന കാലഘട്ടത്തിൽ മഹർഷിമാരുടെ ആശ്രമങ്ങളിൽ അതിഥിയായി ഒരാൾ ചെന്നാൽ അയാൾക്കുവേണ്ടി കാളക്കുട്ടനെ കൊന്ന് പാകം ചെയ്തിരുന്നതായും പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളിൽ കാണാമെന്ന് എംജിഎസ് നാരായണൻ ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്മണരായ അതിഥികൾക്കുവേണ്ടി കാളക്കുട്ടനെ പാകം ചെയ്യുക പതിവായിരുന്നതുകൊണ്ടാണ് അതിഥി എന്ന വാക്കിന് 'ഗോഘ്‌നൻ' എന്ന പര്യായമുണ്ടായത് എന്നും എം.ജി.എസ്. പറയുന്നു. ഇന്നിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.ജി.എസ്സുമായി എ.എം. ഷിനാസ് നടത്തിയ അഭിമുഖത്തിലാണ് ബീഫാഹാരത്തെക്കുറിച്ചുള്ള നിലപാടുകളും ബീഫ് കഴിച്ചിരുന്ന ശീലത്തെക്കുറിച്ചും എം.ജി.എസ്. തുറന്നുപറയുന്നത്.

ബ്രാഹ്മണർ പൊതുവെ സസ്യഭുക്കുകൾ ആയിരുന്നില്ലെന്നും പശ്ചിമേന്ത്യയിലെ ജൈനരുടെ സ്വാധീനം കാരണമാണ് നമ്പൂതിരിമാരടക്കമുള്ള ഹിന്ദുക്കൾ മാംസാഹാരം ഉപേക്ഷിച്ചതെന്നും അഭിമുഖത്തിൽ എം.ജി.എസ്. വിവരിക്കുന്നുണ്ട്. അടുത്ത ചില വർഷങ്ങളിലായിട്ടാണ് മുസ്‌ലിങ്ങൾക്കെതിരായിട്ടുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് ഇന്ധനം പകരാൻ വേണ്ടി ഗോമാംസ നിരോധനം ഒരു മുദ്രാവാക്യമായി ചില ഹിന്ദുത്വവാദികൾ സ്വീകരിച്ചുതുടങ്ങിയതെന്നും അദ്ദേഹം വിശകലനം ചെയ്യുന്നു.

വാല്മീകി രാമായണത്തിൽ ശ്രീരാമനും സീതയും വനവാസകാലത്ത് വേട്ടയാടി മൃഗങ്ങളെ കൊന്ന് സീത അവയുടെ മാംസം നിലത്തിട്ട് ഉണക്കുന്നതായി വിവരിച്ചിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം പ്രശസ്ത പ്രാചീനേന്ത്യാ ചരിത്രകാരനായ ആർ.എസ്.ശർമ്മയുടെ ചരിത്രഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. ബ്രാഹ്മണർ പൊതുവെ സസ്യഭുക്കുകൾ ആയിരുന്നില്ലെന്നും പശ്ചിമേന്ത്യയിലെ ജൈനരുടെ സ്വാധീനം കാരണമാണ് നമ്പൂതിരിമാരടക്കമുള്ള ഹിന്ദുക്കൾ മാംസാഹാരം ഉപേക്ഷിച്ചത്.

കശ്മീർ ബ്രാഹ്മണർ മാംസം ഭക്ഷിക്കുന്നവരാണ്. ബംഗാൾ ബ്രാഹ്മണർ മത്സ്യം കഴിക്കുക മാത്രമല്ല അതിനെ ഗംഗാപുഷ്പം എന്ന് പേരിട്ടുവിളിക്കുകയും ചെയ്യുന്നു.ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ മത്സ്യത്തിന്റെ തല വെട്ടിക്കളയും. ബംഗാളിൽ മത്സ്യത്തലയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. മുഖ്യാതിഥിക്ക് ആ തല നീക്കിവെക്കുമെന്നും എംജിഎസ് വ്യക്തമാക്കുന്നുണ്ട്. അടുത്ത ചില വർഷങ്ങളിലായിട്ടാണ് മുസ്ലീങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് ഇന്ധനം പകരാൻ വേണ്ടി ഗോമാംസ നിരോധനം ഒരു മുദ്രാവാക്യമായി ചില ഹിന്ദുത്വവാദികൾ സ്വീകരിച്ചു തുടങ്ങിയതെന്നും എംജിഎസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP