Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരീക്ഷകഴിഞ്ഞ് റിസൽട്ട് മാസങ്ങൾ വൈകിക്കുന്ന ചീത്തപ്പേര് മാറ്റി എംജി സർവകലാശാല; ആറാം സെമസ്റ്റർ ബിരുദഫലങ്ങൾ റെക്കോഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചു; ബിഎ ബികോം ഫലങ്ങൾ ഇന്ന് പുറത്തുവിട്ടു

പരീക്ഷകഴിഞ്ഞ് റിസൽട്ട് മാസങ്ങൾ വൈകിക്കുന്ന ചീത്തപ്പേര് മാറ്റി എംജി സർവകലാശാല; ആറാം സെമസ്റ്റർ ബിരുദഫലങ്ങൾ റെക്കോഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചു; ബിഎ ബികോം ഫലങ്ങൾ ഇന്ന് പുറത്തുവിട്ടു

കോട്ടയം: ആറാം സെമസ്റ്റർ ബിരുദഫലങ്ങൾ റെക്കോർഡ് വേഗത്തിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ശ്രദ്ധേയമായ നേട്ടവുമായി മഹാത്മാഗാന്ധി സർവകലാശാല. ഏപ്രിൽ 12ന് അവസാനിച്ച ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിരുദപരീക്ഷകളുടെ ഫലങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രസിദ്ധപ്പെടുത്തിയത്.

പരീക്ഷ നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും എംജി സർവകലാശാല ഫലം പ്രസിദ്ധീകരിക്കുന്നില്ലെന്നും വിദ്യാർത്ഥികളുടെ ബിരുദാനന്തര ബിരുദ പ്രവേശനം അവതാളത്തിലാവുന്നുവെന്നുമുള്ള കാലങ്ങളായുള്ള ആക്ഷേപത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. ബിഎ, ബികോം പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തത്.

ചൊവ്വാഴ്ച മുതൽ മാർക്ക് സഹിതം ഫലം വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാമെന്ന് വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2016ൽ ജൂലൈ 13ന് ഫലം പ്രസിദ്ധീകരിച്ച സ്ഥാനത്താണ് ഇത്തവണ പരീക്ഷ നടത്തി 50 ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനത്തിലേക്ക് എംജി സർവകലാശാല കടന്നിരിക്കുന്നത്.

വിവിധ കോളേജുകളിൽനിന്ന് സർവകലാശാലയിലെ കേന്ദ്രീകൃത ക്യാംപിലെത്തിച്ച 1.78 ലക്ഷം ഉത്തരക്കടലാസുകൾ ഫാൾസ് നമ്പരിട്ട് നൂറുവീതമുള്ള കെട്ടുകളാക്കി ഒമ്പത് മേഖലാ ക്യാംപുകൾവഴി ഏപ്രിൽ 24നാണ് അദ്ധ്യാപകർക്ക് വിതരണം ചെയ്തത്. 3,000 അദ്ധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തി 13 ദിവസം മാത്രമെടുത്താണ് മൂല്യനിർണയം പൂർത്തിയാക്കിയത്.

മാർക്ക് ഷീറ്റുകൾ വീണ്ടും സർവകലാശാലയിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാംപിൽ ഫാൾസ് നമ്പർ ഡീകോഡിങ് നടത്തിയശേഷം മാർക്കുകൾ രേഖപ്പെടുത്തി. തുടർന്ന് കംപ്യൂട്ടർ പ്രോസസിങ്ങിലൂടെ 23 ദിവസംകൊണ്ട് ടാബുലേഷൻ ജോലികൾ പൂർത്തിയാക്കുകയാണ് ചെയ്തത്.

ബിരുദഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഐഐടി പോലുള്ള എൻട്രൻസ് അധിഷ്ടിത കോഴ്‌സുകളുള്ള 150 ഓളം സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാനാവും. എംജി സർവകലാശാലയിലെ ഒന്നാംവർഷ പിജി കോഴ്‌സുകളിലേക്കുള്ള ക്ലാസ് ജൂൺ 29ന് ആരംഭിക്കും. മറ്റ് സർവകലാശാലകളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്കായി അപേക്ഷിക്കാനുള്ള തിയ്യതി നീട്ടിനൽകും. മാർക്കിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് അവർക്ക് ഉറപ്പാക്കും.

റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയ പിജി പരീക്ഷകളുടെ ഫലം ജൂലൈ 31ന് പ്രസിദ്ധീകരിക്കാനാണ് ആലോചിക്കുന്നത്. ജൂൺ 15 ഓടുകൂടി വൈവയും പ്രാക്ടിക്കലും ജൂലൈയിൽ മൂല്യനിർണയവും പൂർത്തിയാക്കും. ആറാം സെമസ്റ്റർ ഫലം പുറത്തുവരുന്നതിന് മുമ്പ് ഏതെങ്കിലും സ്വയംഭരണ കോളജുകൾ പിജി പ്രവേശനം നടത്തിയിട്ടുണ്ടെങ്കിൽ അത്തരം കോളജുകൾക്കെതിരേ സർവകലാശാലാ തലത്തിൽ നടപടിയുണ്ടാവും. പിജി പരീക്ഷാ ഫലം അടുത്തവർഷം മെയിൽ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമെന്നും വൈസ് ചാൻസലർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP