Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എം.ജി സർവ്വകലാശാല; ബിരുദ പരീക്ഷകൾ 26 മുതൽ; പി.ജി പ്രവേശനത്തിന് 11 വരെ അപേക്ഷിക്കാം

എം.ജി സർവ്വകലാശാല; ബിരുദ പരീക്ഷകൾ 26 മുതൽ; പി.ജി പ്രവേശനത്തിന് 11 വരെ അപേക്ഷിക്കാം

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വ്യാപനത്തെത്തുടർന്ന് മാറ്റിവച്ചയുടെ യു.ജി. പരീക്ഷകൾ 26 മുതൽ പുനരാരംഭിക്കുമെന്ന് എം.ജി. സർവകലാശാല പരീക്ഷാ കൺട്രോളർ അറിയിച്ചു. ആറാം സെമസ്റ്റർ സി.ബി.സി.എസ്. (റെഗുലർ, പ്രൈവറ്റ്), സി.ബി.സി.എസ്.എസ്. (സപ്ലിമെന്ററി) ബിരുദപരീക്ഷകൾ 26 മുതൽ പുനരാരംഭിക്കും. നാലാം സെമസ്റ്റർ യു.ജി. പരീക്ഷകൾ 27-നും അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (പ്രൈവറ്റ്) പരീക്ഷകൾ ജൂൺ നാലിനും ആരംഭിക്കും.

നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റർ യു.ജി. പരീക്ഷകൾ മെയ്‌ 26, 28, 30, ജൂൺ ഒന്ന് തീയതികളിലും നാലാം സെമസ്റ്റർ പരീക്ഷകൾ മെയ്‌ 27, 29, ജൂൺ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക. അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് പരീക്ഷകൾ ജൂൺ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾ ജൂൺ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലും നടക്കും. നാല്, ആറ് സെമസ്റ്ററുകളുടെ യു.ജി. മൂല്യനിർണയ ക്യാമ്പുകൾ ഹോംവാല്യുവേഷൻ രീതിയിൽ ജൂൺ എട്ടിന് ആരംഭിക്കും.

കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിർണയവും നടത്തുക. ആവശ്യമായ മുൻകരുതലുകൾ കോളേജുകൾ സ്വീകരിക്കണം.

എം.ജി. സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് (ക്യാറ്റ് എം.ജി.യു. 2020) 11 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എം.എ., എം.എസ്സി. പ്രോഗ്രാമുകളിലേക്കും എൽ.എൽ.എം., എം.ബി.എ., എംപി.ഇ.എസ്., എം.എഡ്. പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. ംംം.രമ.ോഴൗ.മര.ശി എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം.

എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എം.ബി.എ. പ്രോഗ്രാമിലേക്ക്മ   www.admission.mgu.ac.in  എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0481-2733595, ഇമെയിൽ: [email protected]. പ്രവേശനപരീക്ഷ തീയതിയടക്കമുള്ള പുതുക്കിയ സമയക്രമം  cat.mgu.ac.in, admission.mgu.ac.in(എം.ബി.എ. സംബന്ധിച്ച്) എന്നീ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP