Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംജി യൂണിവേഴ്‌സിറ്റിയിൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഓൺലൈൻ പരീക്ഷ ട്രയൽ റണ്ണിൽതന്നെ എട്ടുനിലയിൽ പൊട്ടി; പരീക്ഷ തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് അയച്ചുകൊടുത്ത ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ പരാജയം; നാലാം സെമസ്റ്റർ പിജി പരീക്ഷകൾ മാറ്റിവച്ച് എംജി സർവകലാശാല

എംജി യൂണിവേഴ്‌സിറ്റിയിൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഓൺലൈൻ പരീക്ഷ ട്രയൽ റണ്ണിൽതന്നെ എട്ടുനിലയിൽ പൊട്ടി; പരീക്ഷ തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് അയച്ചുകൊടുത്ത ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ പരാജയം; നാലാം സെമസ്റ്റർ പിജി പരീക്ഷകൾ മാറ്റിവച്ച് എംജി സർവകലാശാല

കോട്ടയം: പരീക്ഷകൾ ഓൺലൈനാക്കാനുള്ള എം.ജി സർവ്വകലാശാലയുടെ നീക്കം തുടക്കത്തിലേ പാളി. ഏറെ കൊട്ടിഘോഷിച്ചാണ് എം.ജി സർവ്വകലാശാല പരീക്ഷകൾ ഓൺലൈനാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചത്. പി.ജി പരീക്ഷകളാണ് ആദ്യഘട്ടത്തിൽ ഓൺലൈൻ ആക്കുന്നതിന് നീക്കം നടത്തിയത്.എന്നാൽ പരീക്ഷ നടത്തിപ്പ് ആദ്യഘട്ടത്തിൽ തന്നെ പാളി.നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ നടത്തിപ്പാണ് ഓൺലൈനാക്കാൻ ആദ്യം സർവ്വകലാശാല തീരുമാനിച്ചിരുന്നത്.

ചൊവ്വാഴ്ച പരീക്ഷ ചോദ്യ പേപ്പറുകളുടെ അയപ്പിന് ട്രയൽ റൺ നടത്തിയപ്പോൾ എട്ടു നിലയിൽ പൊട്ടുകയായിരുന്നു. പദ്ധതി പാളിയതോടെ 17,18,19 തീയതികളിലായി നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവയ്‌ക്കേണ്ടിവന്നു. സാങ്കേതിക തകരാറാണ് സർവ്വകലാശാല പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്.എന്നാൽ സർവ്വകലാശാല ഉദേശിച്ച രീതിയിൽ പരീക്ഷ നടക്കില്ലന്ന് വന്നതോടെയാണ് അടുത്ത മൂന്ന് ദിവത്തെ പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിക്കുന്നത്.

പരീക്ഷ നടത്തിപ്പിലെ അപാകതകളും കാലതാമസവും ഒഴിവാക്കാനും, സാമ്പത്തിക ബാധ്യത മറികടക്കാനുമാണ് പരീക്ഷ ഓൺലൈനാക്കാൻ സർവ്വകലാശാല തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ചോദ്യപേപ്പർ കോളേജ് അധികാരികൾക്ക് ഓൺലൈനായി അയച്ചു നൽകാനായിരുന്നു ആദ്യ പടിയായി തീരുമാനിച്ചത്. പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് അതാത് കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക് ചോദ്യപേപ്പർ അയച്ചു നൽകാനായിരുന്നു തീരുമാനം.

ഇത് ഡൗൺലോഡ് ചെയ്തെടുക്കുന്നതിനായി പ്രത്യേക പാസ് വേർഡും ഇവർക്ക് നൽകുമെന്നായിരുന്നു അറിയിപ്പ്. എം ജി സർവ്വകലാശാലയിലെ ജീവനക്കാർ തന്നെയാണ് ഇതിനാവശ്യമായ സോഫ്റ്റ് വെയർ രൂപ കൽപ്പന ചെയ്യുന്നതെന്നും അധികാരികൾ വ്യക്തമാക്കിയിരുന്നു. ഇതാണ് തുടക്കത്തിലേ പാളി പരീക്ഷകൾ മാറ്റി വയ്ക്കാനുള്ള സാഹചര്യമുണ്ടായത്.ലോകത്ത് ആകമാനം ഉണ്ടായ സൈബർ ആക്രമണത്തിന്റെ ഫലമായാണോ ഓൺലൈൻ പരീക്ഷ മാറ്റിയതെന്ന ചോദ്യത്തിന് ഒരു തരത്തിലും പ്രതിസന്ഥി ഉണ്ടായില്ലെന്നാണ് സർവകലാശാല പി.ആർ.ഒ മറുപടി നല്കിയത്.

ഏറെ കോട്ടിഘോഷിച്ചിട്ട് പത്തി മടക്കി തിരികെ പോകുന്ന ഓൺലൈൻ പരീക്ഷയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ട്രോളുകളും പരിഹാസ ചിരിയൂമായി എത്തിയവരും സർവ്വകലാശാലയെ തഴഞ്ഞു. തിങ്കളാഴ്ച മുതൽ മുൻ നിശ്ചയ പ്രകാരം പ്രത്യേക ഹാളിൽ രാവിലെ നടക്കുമെന്നാണ് അറിയിച്ചുന്നത്. ഇതും വരും ദിവസങ്ങളിൽ മാറ്റിവയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ആദ്യ സംരംഭം തന്നെ പരിക്ഷിക്കുന്നതിന് മുൻപ് തന്നെ ഒളിച്ചോടുന്നതിനെതിരെ ഇതിനോടോകം ആക്ഷേപം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP