Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൈയിൽ പിച്ചള മോതിരവും തലപ്പാവും അണിഞ്ഞ മേട്ടുപ്പാളയത്തിന്റെ പ്രിയപ്പെട്ട മഹാരാജാവ് ഇനിയില്ല; നാട്ടുകാരുടെ പ്രിയപ്പെട്ട അജ്ഞാതനായ രാജാവ് വിടപറഞ്ഞു; സമ്പന്ന കുടുംബത്തിൽ ജനിച്ച് തെരുവിൽ ജീവിതം കഴിച്ച വിഷ്ണുവെന്ന സിദ്ധന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

മേട്ടുപ്പാളയം: മേട്ടുപ്പാളയത്തുകാരുടെ നിറഞ്ഞ പുഞ്ചിരി ഇനി ഓർമ മാത്രം. മഹാരാജാവിനെ പോലെ വേഷം ധരിച്ച് സിദ്ധസന്യാസിയെ പോലെ ജീവിതം കഴിച്ച് 40 വർഷമായി മേട്ടുപ്പാളയം ബസ് സ്റ്റാൻഡ് പരിസരത്ത് അന്തിയുറങ്ങുകയായിരുന്നു. ഈ വയോധികൻ. എവിടെ നിന്നാണ് വന്നതെന്ന് ആർക്കും തന്നെ അറിയില്ല. പക്ഷേ ഇദ്ദേഹം മേട്ടുപ്പളയത്ത് കാർക്ക് പ്രിയപ്പെട്ടവനായിരുന്നു. കൈനവിറയ പിച്ചള മോതിരവും തലയിൽ തലപ്പാവും കൊമ്പന് മീശയും അതിനൊത്ത താടിയും കണ്ടാൽ ആനച്ചന്തം തന്നെ. 40 വർഷമായി മേട്ടുപ്പാളയം ബസ് സ്റ്റാൻഡിന് സമീപം രജിസ്ട്രാർ ഓഫീസിന് മുൻപായി ചിലർക്ക് ഭിക്ഷക്കാരനും ചിലർക്ക് സിദ്ധനും ചിലർക്ക് ചാരനുമായി കഴിഞ്ഞ അജ്ഞാതൻ ആരുമറിയാതെ ലോക്ഡൗൺ കാലത്ത് വിടപറഞ്ഞത്.

പ്രാദേശിക ഭാഷകൾ സംസാരിക്കാത്ത എന്നാൽ, മനസ്സിലാകുന്ന ഇദ്ദേഹം നഗരത്തിന്റെ തന്നെ ഒരു അടയാളമായി മാറി. മേട്ടുപ്പാളയം നഗരത്തിൽക്കൂടി കടന്നുപോകുന്ന ഓരോരുത്തരും ഒരിക്കലെങ്കിലും കണ്ടിരിക്കുന്ന മുഖമായിരുന്നു ഇദ്ദേഹത്തിന്റേത്. വിളിപ്പേരുതന്നെ മഹാരാജാവ് എന്നായിരുന്നു. മഹാരാജാവിനെപ്പോലെ വ്യത്യസ്തമായ തൊപ്പിയും എല്ലാ കൈവിരലുകളിലും പിച്ചള മോതിരങ്ങളും കൈയിൽ നീളൻ മൂർച്ചയുള്ള വടിയുമായി നീണ്ടനേരം ചാഞ്ഞിരിക്കുന്നതാണ് പ്രകൃതം.

മഹാരാഷ്ട്രയിലെ കോടീശ്വര കുടുംബത്തിലെ അംഗവും ഉന്നത വിദ്യാഭ്യാസവുമുള്ള വിഷ്ണുവാണ് ഇദ്ദേഹമെന്ന് വർഷങ്ങളായി പരിചയമുള്ള അഡ്വ. ശിവസുരേഷ് പറയുന്നു. 10 വർഷം മുൻപ് ബന്ധുക്കളെത്തി തിരിച്ചുവിളിച്ചെങ്കിലും പോയില്ലെന്ന് ശിവസുരേഷ് പറഞ്ഞു. പുലർച്ചെ കച്ചവടം തുടങ്ങുന്നവരും നിരവധി അയൽ ജില്ലക്കാരും മഹാരാജാവിന് കാണിക്ക അർപ്പിക്കാൻ എത്താറുണ്ട്. പുകവലിയും ചായയുമാണ് പ്രിയം. പലരും കൊടുക്കുന്ന പണം തട്ടിയെടുക്കുന്നവരിൽനിന്ന് പരിക്കേൽക്കാറുമുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചതായാണ് പൊലീസ് റിപ്പോർട്ട്. മൃതദേഹം ജീവശാന്തി പ്രവർത്തകരുടെ സഹായത്തോടെ ഗോവിന്ദപിള്ള ശ്മശാനത്തിൽ എത്തിച്ച് ഹിന്ദു ആചാരപ്രകാരം സംസ്‌കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP