Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാൽ പണി പൂർത്തിയാക്കാതെ അധികൃതർ; രണ്ടുമാസത്തിലധികമായി ദുരിതം സഹിച്ച് തിരുവമ്പാടിയിലെ വ്യാപാരികളും യാത്രക്കാരും; ഓവുചാലിൽ ഇറങ്ങിനിന്ന് പ്രതിഷേധിച്ച് വ്യപാരികൾ

റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാൽ പണി പൂർത്തിയാക്കാതെ അധികൃതർ; രണ്ടുമാസത്തിലധികമായി ദുരിതം സഹിച്ച് തിരുവമ്പാടിയിലെ വ്യാപാരികളും യാത്രക്കാരും; ഓവുചാലിൽ ഇറങ്ങിനിന്ന് പ്രതിഷേധിച്ച് വ്യപാരികൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: രണ്ടുമാസത്തിലധികമായി പൊളിച്ചിട്ട ഓവുചാലിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് വ്യപാരികളുടെ പ്രതിഷേധം. കോഴിക്കോടിന്റെ മലയോര നഗരമായ തിരുവമ്പാടി ടൗണിലാണ് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായി ഓവുചാൽ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നത്. അഗസ്ത്യമുഴി- തിരുവമ്പാടി-കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് നേരത്തെയുണ്ടായിരുന്ന തിരുവമ്പാടി ടൗണിലെ ഓവുചാൽ പൊളിച്ചത്.

മാസങ്ങളേറെയായിട്ടും ഇപ്പോഴും ഓവുചാലിന്റെ പണി പൂർത്തീകരിച്ചിട്ടില്ല. മലയോര മേഖലകളിൽ മഴ ശക്തിപ്രാപിക്കുക കൂടി ചെയ്തതോടെ നഗരത്തിലൂടെ കാൽനടപോലും അസാധ്യമായ സാഹചര്യത്തിലാണ് നഗരത്തിലെ വ്യാപാരികൾ പണിപൂർത്തിയാകാത്ത ഓവുചാലിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചത്. കോവിഡ് മാനദണ്ഡം അനുസരിച്ച് മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരുന്ന വ്യാപാരികളുടെ പ്രതിഷേധ സമരം.

കാലവർഷംശക്തിപ്രാപിച്ചിട്ടും ടൗണിലെ ഡ്രൈനേജ് പണി പത്ത് ശതമാനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടുമാസത്തിലധികമായി ടൗണിലുള്ള ഡ്രൈനേജ് മുഴുവൻ തുറന്നിട്ട നിലയിലാണ്. അതുകൊണ്ടു തന്നെ വാഹനയാത്രക്കാരും കാൽനടയാത്രക്കാർക്കുമെല്ലാം ഇത് ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. വ്യാപരികൾക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പലതവണ ഈ കാര്യം അധികാരികളുടെയും കരാറുകാരുടേയും ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ല.

കഴിഞ്ഞ രണ്ടു വർഷമായി പ്രളയത്തിൽ തിരുവമ്പാടി ടൗണിൽ കടകളിൽ വെള്ളം കയറി വ്യാപാരികൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഈ വർഷവും അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഓവുചാലുകളുടെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഡ്രൈനേജുകളുടെ മുകൾ ഭാഗം തുറന്നിരിക്കുന്ന അവസ്ഥയിൽ തന്നെയാണ് ഇപ്പോഴുമുള്ളത്. ഈ സാഹചര്യത്തിലാണ് വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്.

ഡ്രൈനേജിന്റെ മുകൾ വശം സ്ലാബിട്ട് മൂടുക, ബാക്കിയുള്ളപണിവേഗത്തിൽ പൂർത്തിയാക്കാൻ ആവാത്ത പക്ഷം മഴക്കാലത്ത് പണി നിർത്തി വെക്കുക, അന്താരാഷ്ട്രനിലവാരത്തിലുള്ള റോഡിന്റെ പ്ലാനിൽ മാറ്റം വരുത്തി കരാറുകാർക്ക് കോടികൾ തട്ടാൻ കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, രണ്ടര വർഷത്തിലധികമായിട്ടും റോഡ്നിർമ്മാണം പൂർത്തിയാക്കാത്ത കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുക എന്നീആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ഫൈസൽ ചാലിൽ, നദീർ.ടി.എ, വിജയമ്മ വിജയൻ, എം.ജെ മാണി, രാജന്മീര എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP