Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറിനുള്ളിൽ യുവാവ് തീകൊളുത്തിയ നിലയിൽ; ചില്ലുകൾ തകർത്ത് നാട്ടുകാർ പുറത്തെടുത്തു

കാറിനുള്ളിൽ യുവാവ് തീകൊളുത്തിയ നിലയിൽ; ചില്ലുകൾ തകർത്ത് നാട്ടുകാർ പുറത്തെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡിൽ കാറിൽ യുവാവ് തീകൊളുത്തിയ നിലയിൽ. നിർത്തിയിട്ട കാറിൽനിന്ന് പുക കണ്ടതോടെ നാട്ടുകാർ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു കാർ. ഇതോടെ നാട്ടുകാർ ചില്ലുകൾ തകർത്ത് യുവാവിനെ പുറത്തെടുക്കുകയായിരുന്നു.

പെട്രോൾ ഒഴിച്ചായിരുന്നു തീ കൊളുത്തിയത്. എന്നാൽ തീ വ്യാപിക്കാത്തതിനാൽ നിസാരമായി പൊള്ളലേറ്റിട്ടുള്ളൂ. തീ പടരുന്നതിന് മുമ്പ് തന്നെ ആളുകൾ രക്ഷിക്കുകയായിരുന്നു.

ചോദ്യങ്ങളോടൊന്നും പ്രതികരിക്കാത്തതുകൊണ്ട് തന്നെ ഇയാളുടെ പേരോ മേൽ വിലാസമോ ലഭിച്ചിട്ടില്ല. കാർ വന്ന ദിശ അനുസരിച്ച് വയനാട്ടിൽ നിന്ന് വന്നതാകാം എന്നാണ് കരുതുന്നത്. തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP