Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പനിയും ശ്വാസതടസ്സവും ബാധിച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചതുകൊറോണ മൂലമെന്ന് ഭയന്ന് വീടിന് സമീപത്തേക്ക് പോലും അടുക്കാതെ പ്രദേശ വാസികൾ

പനിയും ശ്വാസതടസ്സവും ബാധിച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചതുകൊറോണ മൂലമെന്ന് ഭയന്ന് വീടിന് സമീപത്തേക്ക് പോലും അടുക്കാതെ പ്രദേശ വാസികൾ

സ്വന്തം ലേഖകൻ

ആലങ്ങാട്: പനിയും ശ്വാസതടസ്സവും ബാധിച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സ്വദേശിയായ സത്യരാജിനെയാണു (ബാബു 48) ആലങ്ങാട് മാലോത്തു പള്ളിക്കു സമീപമുള്ള വാടക വീട്ടിൽ ഇന്നലെ വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇയാൾ കൊറോണ മൂലമാണ് മരിച്ചതെനമ്‌ന് ഭയന്ന് നാട്ടുകാർ വീടിന് സമീപത്തേക്ക് പോലും അടുക്കാൻ തയ്യാറായില്ല.

വൈകിട്ടോടെ മെഡിക്കൽ സംഘവും വരാപ്പുഴ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കരൾ രോഗം ബാധിച്ചാണു മരിച്ചതെന്നു മെഡിക്കൽ ഓഫിസർ പറഞ്ഞു. സമീപത്തെ എൽജി ഗോഡൗണിലെ ഡ്രൈവറായിരുന്ന ഇയാൾ 2 ദിവസമായി പനിയും ശ്വാസതടസ്സവും ബാധിച്ചു കിടക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി രക്തം പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. എന്നാൽ തുടർ ചികിൽസാ സഹായത്തിനു ആരും എത്തിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP