Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബദിയടുക്കയിലെ സഹോദരങ്ങൾ മരിച്ചത് മിലിയോഡോസിസ് ബാധിച്ച്; മരണ കാരണം സ്ഥിരീകരിച്ചത് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ; പരിയാരം മെഡിക്കൽ കോളജിൽ നീരീക്ഷണത്തിലുള്ളത് കുട്ടികളുടെ മാതാപിതാക്കളടക്കം നാലുപേർ

ബദിയടുക്കയിലെ സഹോദരങ്ങൾ മരിച്ചത് മിലിയോഡോസിസ് ബാധിച്ച്; മരണ കാരണം സ്ഥിരീകരിച്ചത് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ; പരിയാരം മെഡിക്കൽ കോളജിൽ നീരീക്ഷണത്തിലുള്ളത് കുട്ടികളുടെ മാതാപിതാക്കളടക്കം നാലുപേർ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ബദിയെടുക്കയിൽ സഹോദരങ്ങൾ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിരീകരണം. അദ്ധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീൻ ഷിനാസ് (നാലര), ഷിഹാറത്തുൽ മുൻ ജഹാൻ (6 മാസം) എന്നിവരാണ് മരിച്ചത്. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളടക്കം, നാലുപേർ പരിയാരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടുപിടിക്കുന്നതിനായി പരിശോധന തുടരുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പനിബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. എന്താണ് മരണകാരണമെന്ന് ആദ്യഘട്ടത്തിൽ സ്ഥിരീകരിക്കാനാവാത്തതാണ് ആശങ്കയ്ക്കിടയാക്കിയത്. വൈറസ് ബാധയല്ല മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞെങ്കിലും എന്തു രോഗം ബാധിച്ചാണ് കുട്ടികൾ മരിച്ചതെന്ന സംശയം ബാക്കിയായിരുന്നു. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് മിലിയോഡോസിസ് ആണ് മരണകാരണമെന്ന് കണ്ടെത്തിയത്.

മലിനമായ വെള്ളത്തിൽ നിന്നോ ചെളിയിൽ നിന്നോ ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്. കനത്ത മഴയെത്തുടർന്ന് കാസർകോട് ജില്ലയുടെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു. ഇപ്പോഴും വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. മഴക്കാലത്ത് ഈ രോഗം പടരുവാൻ സാധ്യത ഏറെയാണ്.

പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾ, പ്രായമേറിയവർ, ഗർഭിണികൾ എന്നിവരെയാണ് ഈ രോഗം കാര്യമായി ബാധിക്കുക. ചികിത്സ വൈകുന്തോറും മരണ സാധ്യതയും കൂടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP