Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാർമ്മസ്യൂട്ടിക്കൽ കമ്പനിയുടെ പരിശീലനം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം മുബൈയിൽ നിന്നും ട്രയിനിൽ കയറിയ മെജോ എവിടെ പോയി? മലയാളി യുവാവിനെ കുറിച്ച് വിവരം ഒന്നുമില്ലാതെ ബന്ധുക്കൾ

ഫാർമ്മസ്യൂട്ടിക്കൽ കമ്പനിയുടെ പരിശീലനം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം മുബൈയിൽ നിന്നും ട്രയിനിൽ കയറിയ മെജോ എവിടെ പോയി? മലയാളി യുവാവിനെ കുറിച്ച് വിവരം ഒന്നുമില്ലാതെ ബന്ധുക്കൾ

മുംബൈ: ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പരിശീലന പരിപാടിയിൽ പങെടുത്ത ശേഷം ലോക്മാന്യ തിലക് ടെർമിനസ്സിൽനിന്ന് ശനിയാഴ്ച രാത്രി തുരന്തോ എക്സ്‌പ്രസ്സിൽ ഏറണാകുളത്തേക്ക് തിരിച്ച മലയാളി യുവാവിനെ കാണാതായി. തൃശ്ശൂർ കരിക്കാട് നോർത്ത് ക്വാർട്ടറിൽ പുലിക്കോട്ടിൽ വീട്ടിൽ പി.എം. മോനിയുടെ മകൻ മെജോ ടി. മോനി(21)യെയാണ് വണ്ടി പനവേലിൽ എത്തുന്നതിനുമുമ്പ് കാണാതായത്.

തൃശ്ശൂരിൽ സിപ്ല ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മെഡിക്കൽ റപ്രസന്റേറ്റീവാണ് മെജോ. കമ്പനിയുടെ പരിശീലന പരിപാടിക്കായി കേരളത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നെത്തിയവരോടൊപ്പമാണ് ശനിയാഴ്ച വണ്ടിയിൽ കയറിയത്. എന്നാൽ വണ്ടി പനവേലിൽ എത്തുന്നതിന് മുമ്പ് അദ്ദേഹത്തെ കാണാതാകുകയായിരുന്നു. മലയാളി സംഘടനകളുടെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്. മെജോവിന്റെ ബന്ധുക്കൾക്കും ഒരു വിവരുമില്ല.

രാത്രി പത്ത് മണിക്കുശേഷം എല്ലാവരും ഭക്ഷണം കഴിക്കാൻവേണ്ടി ഒരുങ്ങുകയായിരുന്നു. കൈകഴുകിയിട്ട് വരാമെന്നുപറഞ്ഞ് കുപ്പി വെള്ളവുമായി മെജോ ബാത്ത്‌റൂമിനടുത്തേക്ക് പോയി. കുറേകഴിഞ്ഞിട്ടും കാണാതായപ്പോഴാണ് തെരച്ചിൽ തുടങ്ങിയത്. ആദ്യം ഞങ്ങൾ വിചാരിച്ചു മറ്റൊരുസീറ്റിൽ ഇരിക്കുകയായിരുന്ന കൂട്ടുകാരന്റെ അടുക്കലാണെന്ന്. അവിടെ പോയിനോക്കിയപ്പോൾ കണ്ടില്ല. പിന്നെ ടി.ടി.ആറിനെ വിവരമറിയിച്ചു. അദ്ദേഹവും ഞങ്ങളും പരതി നോക്കിയപ്പോൾ വണ്ടിയിൽ ഇല്ലെന്നുറപ്പിച്ചു. അപ്പോഴേക്കും വണ്ടി കോലാട് സ്റ്റേഷനിൽ എത്താറായിരുന്നു. വണ്ടി അവിടെ പതുക്കെയാക്കി ഞങ്ങൾ മൂന്നുപേർ അവിടെയിറങ്ങി. മറ്റൊരുവണ്ടിയിൽ രാത്രി ഒരു മണിയോടെ തിരിച്ച് പനവേലിലെത്തി. പിന്നീട് ഇവിടത്തെ മലയാളി സംഘടനാ പ്രവർത്തകരുടെ സഹായത്തോടെ തിരച്ചിൽതുടർന്നു. എന്നാൽ ഒരുവിവരവും ഇതുവരെ കിട്ടിയിട്ടില്ല.-ഒപ്പമുണ്ടായിരുന്ന ദീപക് ഫറയുന്നു.

വണ്ടി പനവേലിൽ എത്തുന്നതിനുമുമ്പ് പുറത്തേക്ക് തെറിച്ചുവീണതായിരിക്കുമോ എന്ന സംശയത്തിൽ ഇതുവഴി കടന്നുപോകുന്ന വണ്ടികളുടെ ലോക്കോ പൈലറ്റ്മാരോട് അന്വേഷിച്ച് വിവരംതരാൻ റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ വഴിയിലാരെയും കണ്ടിട്ടില്ലെന്നാണ് ഇവർ നൽകിയ വിവരമെന്ന് പനവേൽ കേരളീയ കൾച്ചറൽ സൊസൈറ്റി ഭാരവാഹി മനോജ് കുമാർ പറഞ്ഞു. ദീപകിനെ കൂടാതെ തിരുവനന്തപുരം സ്വദേശി വിനീത്, ചങ്ങനാശ്ശേരിയിൽനിന്നുള്ള പ്രദീപ് എന്നിവരാണ് പനവേലിൽ തിരച്ചിൽ നടത്തുന്നത്.

മെജോയുടെ മൊബൈൽ ഫോൺ അദ്ദേഹത്തിന്റെ ബാഗിലാണ് ഉണ്ടായിരുന്നത്. സ്റ്റേഷനിൽ നേരത്തേനടന്ന മോഷണശ്രമത്തെ തുടർന്ന് എല്ലാവരും ഫോണുകൾ ബാഗിൽ സൂക്ഷിക്കുകയായിരുന്നു. പനവേൽ റെയിൽവേ സ്റ്റേഷനിൽ പരാതിനൽകിയിട്ടുണ്ട്. മെജോയെക്കുറിച്ച് എന്തെങ്കിലും വിവരംലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 09995258756(ദീപക്), 8424061095 (മനോജ് കുമാർ) എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP