Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപിയുമായി സഖ്യം ചേർന്ന് സർക്കാരുണ്ടാക്കാമെന്ന തീരുമാനം ആത്മഹത്യാപരമായിരുന്നു; അവർ പശുക്കൾക്ക് വോട്ടവകാശം നൽകാത്തതു തന്നെ ദൈവാനുഗ്രഹം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി

ബിജെപിയുമായി സഖ്യം ചേർന്ന് സർക്കാരുണ്ടാക്കാമെന്ന തീരുമാനം ആത്മഹത്യാപരമായിരുന്നു; അവർ പശുക്കൾക്ക് വോട്ടവകാശം നൽകാത്തതു തന്നെ ദൈവാനുഗ്രഹം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി

ന്യൂഡൽഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ബിജെപിയുമായി സഖ്യം ചേരാനുള്ള തീരുമാനം ആത്മഹത്യാപരമായിരുന്നെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. തീരുമാനങ്ങളെടുക്കുന്നതിൽ എനിക്കെന്റെ നിലപാട് ഉണ്ടായിരുന്നതിനാൽ രക്ഷപെട്ടു. കശ്മീർ വിഷയം പരിഹരിക്കാൻ തയ്യാറുള്ള ആരുമായും തന്റെ പാർട്ടിയായ പിഡിപി സഖ്യം ചേരാൻ തയ്യാറാണെന്നും മെഹ്ബൂബ അഭിപ്രായപ്പെട്ടു.

വാജ്പയിയെ പുകഴ്‌ത്തിയ മെഹ്ബൂബ നിലവിലെ എൻഡിഎ സർക്കാർ ശ്രദ്ധ പുലർത്തുന്നത് തിരഞ്ഞെടുപ്പ് വിജയങ്ങളിൽ മാത്രമാണെന്നും കുറ്റപ്പെടുത്തി. ദൈവം രക്ഷിക്കട്ടെ, അവർ പശുക്കൾക്ക് വോട്ടവകാശം നൽകിയില്ലല്ലോ എന്നും മെഹ്ബൂബ പരിഹസിച്ചു. 'ബിജെപിയുമായി സഖ്യം ചേർന്ന് സർക്കാരുണ്ടാക്കാമെന്ന തീരുമാനം ആത്മഹത്യാപരമായിരുന്നു. തീരുമാനങ്ങളെടുക്കുന്നതിൽ എനിക്കെന്റെ നിലപാട് ഉണ്ടായിരുന്നതിനാൽ രക്ഷപെട്ടു. കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ സഖ്യം ചേർന്നിട്ടും ഒന്നും ചെയ്യാനായില്ലെന്നോർക്കുമ്പോൾ നിരാശയുണ്ട്.' മെഹ്ബൂബ പറഞ്ഞു.

ഇന്ത്യാ-പാക് ചർച്ചകൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുമ്പോൾ വീണ്ടും കാത്തിരിക്കുന്നതെന്തിനാണ്. ഇമ്രാൻ ഖാനെ മുൻ നിർത്തി സൈന്യമാണ് ഭരിക്കുന്നതെന്ന് പറയുന്നത് ശരിയാണെങ്കിൽ സൈന്യത്തിന്റെ നിലപാട് തന്നെയാവും ഇമ്രാൻ പറയുന്നതെന്നും മെഹ്ബൂബ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP