Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്തെ പാവപ്പെട്ട 20 വിദ്യാർത്ഥികൾക്ക് മമ്മൂട്ടിയുടെ വക സ്മാർട്ട് ഫോണുകൾ; സഹായം നൽകുന്നത് കോളേജ് വിദ്യാർത്ഥികൾക്കായി പി.വി അബ്ദുൽ വഹാബ് എംപിയുടെ 'ഡിജി ഡ്രീംസ്' -സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതി വഴി

മലപ്പുറത്തെ പാവപ്പെട്ട 20 വിദ്യാർത്ഥികൾക്ക് മമ്മൂട്ടിയുടെ വക സ്മാർട്ട് ഫോണുകൾ; സഹായം നൽകുന്നത് കോളേജ് വിദ്യാർത്ഥികൾക്കായി പി.വി അബ്ദുൽ വഹാബ് എംപിയുടെ 'ഡിജി ഡ്രീംസ്' -സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതി വഴി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തെ നിർധനരായ 20വിദ്യാർത്ഥികൾക്ക് സിനമാതാരം മമ്മൂട്ടി സൗജന്യമായി സ്മാർട്ട് ഫോണുകൾ നൽകും. മുസ്ലിംലീഗിന്റെ രാജ്യസഭാ എംപിയായ പി.വി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ കോളജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പാക്കുന്ന 'ഡിജി ഡ്രീംസ്' -സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിക്ക് കീഴിലാണ് താരത്തിന്റെ സഹായം നൽകുന്നത്. വെള്ളിയാഴ്ച ചടങ്ങിന് തുടക്കം കുറിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് മലപ്പുറം ചാലിയാർ പഞ്ചായത്ത് കാര്യാലയത്തിന് സമീപം അകമ്പാടം പാലച്ചുവടിൽ ഓൺലൈൻ വഴി സിനിമാതാരം മമ്മുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. പദ്ധതിയിലൂടെ നിർധനരായ 20 വിദ്യാർത്ഥികൾക്ക് മമ്മുട്ടിയുടെ വകയായുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികൾക്ക് പി.വി അബ്ദുൽ വഹാബ് എംപി സമ്മാനിക്കും. പി.കെ. ബഷീർ എംഎ‍ൽഎ അധ്യക്ഷനാവും.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ അമൽ കോളജിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സ്മാർട്ട് ഫോണും, ഇന്റർനെറ്റ് സൗകര്യവും ഒരുക്കും. ഓൺലൈൻ വഴി ക്ലാസുകൾ, കരിയർ ഗൈഡൻസ്, കൗൺസിലിങ്, അരോഗ്യ, സാംസ്‌കാരിക, ബോധവൽകരണ പരിപാടികൾ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. കൂടാതെ മാതാപിതാക്കൾക്കും ക്ലാസ് നൽകും.

ലൈഫ് സ്‌കിൽ, സർക്കാർ സേവനങ്ങളുടെ അറിയിപ്പുകൾ തുടങ്ങിയവ ഓൺലൈൻ പോർട്ടൽ വഴി അറിയിക്കും. ഓൺലൈൻ ക്ലാസുകൾക്കായി നിലവിൽ വിവിധ സംഘടനകൾ സ്‌കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഫോണും ടി.വിയും സമ്മാനിക്കുന്നുണ്ടെങ്കിലും കോളജുകളിൽ പഠിക്കുന്നവർക്ക് ഇവ ലഭിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പി.വി അബ്ദുൽ വഹാബ് എംപിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സ്വപ്നമെന്ന പേരിൽ ഡിജി ഡ്രീംസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അർഹരായവരെ കണ്ടെത്തിയാണ് സ്മാർട്ട് ഫോണുകളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP