Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിന്നി മുറുക്കിയും കുരുക്കഴിച്ചും കലയുടെ വിസ്മയകാഴ്ച ഒരുങ്ങുന്നു; ശിവരാത്രിനാളിൽ തൃക്കാരിയൂരിൽ മെഗാപിന്നൽ തിരുവാതിര

പിന്നി മുറുക്കിയും കുരുക്കഴിച്ചും കലയുടെ വിസ്മയകാഴ്ച ഒരുങ്ങുന്നു; ശിവരാത്രിനാളിൽ തൃക്കാരിയൂരിൽ മെഗാപിന്നൽ തിരുവാതിര

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :മഹാ ശിവരാത്രിനാളിൽ തൃക്കാരിയൂർ മഹാദേവ ക്ഷേത്ര മൈതാനത്ത് 6 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 160 പേരെ ഒരുമിച്ച് പിന്നിൽ തിരുവാതിര അവതരിപ്പിക്കും. ക്ഷേത്രമൈതാനത്ത് 100 അടി നീളത്തിലും 60 അടി വീതിയിലുമായി പൈപ്പുകൊണ്ട് ഒരുക്കിയ ഓപ്പൺ പന്തലിനെ 16 കളങ്ങളായി തിരിച്ച് ഓരോ കളങ്ങളിലും 10 പേരടങ്ങുന്ന ടീമിനെ വട്ടത്തിൽ നിർത്തിയിട്ട് കളങ്ങൾക്ക് മുകളിൽ നിന്നും മരവളയത്തിൽ കൊരുത്തുതൂക്കിയിട്ടിരിക്കുന്ന 10 കയറുകൾ കളിയംഗങ്ങൾ കൈയിലേന്തി തിരുവാതിരപ്പാട്ടിനൊപ്പം ചുവടുകൾവച്ച് കയറുപിരിക്കുന്ന രീതിയിൽ പിന്നിമുറുക്കുകയും മറ്റൊരുപാട്ടിന്റെ താളത്തിൽ പിന്നിയ കയറിന്റെ കുരുക്കഴിക്കുകയും ചെയ്യുന്ന രീതിയാണ് പിന്നിൽ തിരുവാതിരയിൽ അവലംബിച്ചിരിക്കുന്നത്. കളിക്കാരിൽ ഒരാളുടെ ശ്രദ്ധ തെറ്റിയാൽ പിന്നിയ കയറിന്റെ കുരുക്കഴിക്കുവാൻ സാധിക്കുകയില്ല. ഫ്‌ളഡ് ലൈറ്റിന്റെ വെളിച്ചത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. കാണികൾക്ക് കാണുന്നതിനായി ചുറ്റും കസേരകൾ ഒരുക്കിയിട്ടുണ്ട്.

സാധാരണയായി തിരുവാതിരയുടെ മെഗാപ്രോഗ്രാമുകൾ പല സ്ഥലത്തും നടന്നിട്ടുണ്ടെങ്കിലും മെഗാ പിന്നിൽ തിരുവാതിര കുറച്ചുസ്ഥലങ്ങളിൽ മാത്രമേ നടന്നിട്ടുള്ളൂ. തൃക്കാരിയൂരിലെ ഒരുപറ്റം കലാ ആസ്വാദകർ ചേർന്ന് രൂപം കൊടുത്ത വരവീണ കലാസാംസ്കാരിക വേദിയുടെ ഉദ്ഘാടനമായാണ് പരിപാടി നടത്തപ്പെടുന്നത്. തൃക്കാരിയൂരിലെ പ്രശസ്തമായ ശ്രീ ശിവപാർവ്വതി തിരുവാതിരകളി സംഘത്തിന്റെ അദ്ധ്യാപിക കിഴക്കേപ്പാട്ട്വാര്യത്തെ ശ്രീമതി. ഗീതാലക്ഷ്മിയുടെയും മകൾ കുമാരി ശിവപ്രിയ എം. വാര്യരുടെയും ശിക്ഷണത്തിലാണ് ടീമുകൾ സജ്ജമായിരിക്കുന്നത്. തുടർ വർഷങ്ങളിലും ഇതുപോലെ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തുവാൻ വരവീണ ഉദ്ദേശിക്കുന്നുണ്ട്.

അടുത്ത ശിവരാത്രിനാളിൽ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ പിന്നിൽ തിരുവാതിര നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് 6.30 ന് നടക്കുന്ന സംസ്‌കാരിക സമ്മേളനത്തിൽ വച്ച് വരവീണ കലാസംസ്‌ക്കാരിക വേദിയുടെ ഉത്ഘാടനവും മെഗാ പിന്നിൽ തിരുവാതിരയുടെ ഭദ്രദീപം തെളിയിക്കലും നടക്കും.ചലച്ചിത്ര താരങ്ങളായ അനന്യ ,കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മുഖ്യാതിഥികൾ.

കോതമംഗലം എ.എൽ.എ. ആന്റണി ജോൺ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭ രാധാകൃഷ്ണൻ, സന്ധ്യ സുനിൽകുമാർ അരുൺ.സി. ഗോവിന്ദ്, ദേവസ്വം അധികാരികൾ തുടങ്ങിയവർ പങ്കെടുക്കും . വരവീണ പ്രസിഡന്റ് ബിന്ദു സുരേഷ്, സെക്രട്ടറി ശ്രീനു പ്രസാദ്, ഇ.കെ.അജിത്കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP