Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലിയേക്കരയിൽ ഫാസ്റ്റ് ട്രാക്ക് കൊണ്ടുവരുമ്പോൾ തദ്ദേശവാസികൾക്ക് നൽകുന്ന ഇളവ് തടയരുതെന്ന് സർക്കാർ; തദ്ദേശവാസികൾ മുൻകൂർ പണം അടയ്ക്കണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് കേരളം

പാലിയേക്കരയിൽ ഫാസ്റ്റ് ട്രാക്ക് കൊണ്ടുവരുമ്പോൾ തദ്ദേശവാസികൾക്ക് നൽകുന്ന ഇളവ് തടയരുതെന്ന് സർക്കാർ; തദ്ദേശവാസികൾ മുൻകൂർ പണം അടയ്ക്കണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് കേരളം

പാലിയേക്കര: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരുമ്പോൾ ആ പ്രദേശത്തുള്ളവർക്ക് നൽകുന്ന ഇളവ് തടയരുതെന്ന് കേരളം. 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശവാസികൾക്ക് നൽകിവരുന്ന ആനുകൂല്യം നിലവിലുള്ള രീതിയിൽ തുടരണമെന്ന് കേന്ദ്രസർക്കാരിനോടും നാഷണൽ ഹൈവേ അഥോറിറ്റിയോടും ആവശ്യപ്പെടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

നിലവിൽ തദ്ദേശവാസികൾക്ക് ആനുകൂല്യം നൽകുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം സംസ്ഥാന സർക്കാർ ആണ് തിരിച്ചടയ്ക്കുന്നത്. ഫാസ്റ്റ് ട്രാക്ക് വരുമ്പോഴും ഈ സ്ഥിതി തുടരുന്നതാണ് പ്രായോഗികമെന്ന് കേരളം അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിന് ബദലായി മറ്റൊരു നിർദേശമാണ് കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. തദ്ദേശവാസികളും മറ്റ് യാത്രക്കാരെപ്പോലെ സ്മാർട്ട് കാർഡ് മുഖേന മുൻകൂർ പണമടച്ചശേഷം സംസ്ഥാന സർക്കാർ പണം തിരിച്ചു നൽകുക എന്നതാണ് നിർദ്ദേശം. ഇത് അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.

മന്ത്രിമാരായ ജി സുധാകരൻ, സി രവീന്ദ്രനാഥ്, എംഎൽഎമാരായ ബിഡി ദേവസ്യ, കെ രാജൻ, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു, മുൻസിപ്പാലിറ്റി ഭാരവാഹികൾ, നാഷണൽ ഹൈവേ അഥോറിറ്റി, നിർമ്മാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP