Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും കൈക്കൂലിയും: തടയിടാൻ മെഡിക്കൽ വിജിലൻസ് രൂപീകരിക്കുന്നു; നേതൃത്വം നൽകുന്നത് ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ; ആരോഗ്യവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ച് ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും കൈക്കൂലിയും: തടയിടാൻ മെഡിക്കൽ വിജിലൻസ് രൂപീകരിക്കുന്നു; നേതൃത്വം നൽകുന്നത് ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ; ആരോഗ്യവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ച് ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കാൻ തീരുമാനം. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരീക്ഷിക്കാൻ വേണ്ടിയാണ് മെഡിക്കൽ സെൽ രൂപീകരിക്കുന്നത്. ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയും വിജിലൻസ് സെൽ പരിശോധിക്കും. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകും. ആരോഗ്യവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സർക്കാർ നിരോധിച്ചതാണ്. എന്നിട്ടും പല ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെന്ന പല പരാതികളും സർക്കാരിനു മുന്നിലുണ്ട്. ശസ്ത്രക്രിയക്കും പരിശോധിക്കുമായി ഡോക്ടർമാർ രോഗികളിൽ നിന്നും കൈക്കൂലി വാങ്ങുന്നവെന്ന പരാതികൾ ആരോഗ്യവകുപ്പിനും വിജിലൻസിലും ലഭിക്കുന്നുണ്ട്. ഈ സഹാചര്യത്തിലാണ് ആരോഗ്യവകുപ്പിന് കീഴിൽ ഒരു മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചത്.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ ആഭ്യന്തര വിജിലൻസ് സംവിധാനമുണ്ട്. ഒരു മുതിർന്ന ഡോക്ടറുടെ നേതൃത്വത്തിലാണ് ആഭ്യന്തര വിജിലൻസ് സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പിന് കീഴിൽ ഡിവൈഎസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പൊലീസ് വിജിലൻസ് വേണമെന്ന ആരോഗ്യ വകുപ്പിന്റെ ശുപാർശ ആഭ്യന്തരവകുപ്പ് തത്വത്തിൽ അംഗീകരിക്കുകയായിരുന്നു.

എന്നാൽ ആരോഗ്യവകുപ്പ്- മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടമാർ മുതൽ താഴെ തട്ടിലെ ജീവനക്കാരെ വരെ നിരീക്ഷിക്കുന്ന സംവിധാനമായതിനാൽ തസ്തിക എസ്‌പി റാങ്കിലേക്ക് ഉയർത്തമമെന്നാണ് വിജിലൻസ് ഡയറക്ടറേറ്റിന്റെ ആവശ്യം. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. പുതിയ തസ്തിത സൃഷ്ടിക്കുന്നത് സംബന്ധിച്ചും സെല്ലിന്റെ ഘടനയെ കുറിച്ചും അന്തിമ തീരുമാനമുണ്ടായാൽ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP