Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ പ്രവേശനത്തിൽ രണ്ടാം ഘട്ട ചർച്ചയും പരാജയം; ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്ന നിലപാടിലുറച്ചു സർക്കാർ; 20 ശതമാനം സീറ്റ് മാത്രം നൽകാമെന്നു മാനേജ്‌മെന്റ്; മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തും

കൊച്ചി: മെഡിക്കൽ പ്രവേശനത്തിൽ സർക്കാരും മാനേജ്‌മെന്റ് അസോസിയേഷനും തമ്മിൽ നടന്ന രണ്ടാം ഘട്ട ചർച്ചയും പരാജയം. മാനേജ്‌മെന്റ് മുന്നോട്ടു വച്ച ഒത്തുതീർപ്പു വ്യവസ്ഥകൾ സർക്കാർ തള്ളി.

ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്ന നിലപാടിലുറച്ചാണ് സർക്കാർ നിൽക്കുന്നത്. അതേസമയം, 20 ശതമാനം സീറ്റ് മാത്രം നൽകാമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.

ഇന്നു രാവിലെ നടന്ന ആദ്യ ഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. വൈകിട്ട് അഞ്ചരയ്ക്കാണ് രണ്ടാംഘട്ട ചർച്ച നടന്നത്. ചില ഉപാധികൾ പരിഗണിക്കാവുന്നതാണെന്നും മാനേജ്‌മെന്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഏകീകൃത ഫീസ്, പ്രവേശനാധികാരം എന്നിവയിൽ കോടതി വിധി തങ്ങൾക്ക് അനുകൂലമാണെന്നാണ് മാനെജ്മെന്റുകളുടെ വാദം.

ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്നും 50 ശതമാനം മെറിറ്റ് സീറ്റുകളിൽ മുൻവർഷങ്ങളിലെ സമ്പ്രദായം തുടരണമെന്നുമുള്ള നിലപാടിലുറച്ച് തന്നെയാണ് സർക്കാരും. സർക്കാരും മാനെജ്മെന്റുകളും തമ്മിൽ ധാരണയായി എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ച് അലോട്ട്മെന്റിലേക്ക് പോകണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പിണറായിയുമായി നടക്കുന്ന ചർച്ചയിലും ധാരണയായില്ലെങ്കിൽ കോളെജുകളുടെ വരവ് ചെലവ് കണക്കുകൾ അടിസ്ഥാനപ്പെടുത്തി ജയിംസ് കമ്മിറ്റിയെ കൊണ്ട് ഫീസ് നിർണയിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP