Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മെഡിക്കൽ കോളജുകളിൽ ഇനി എല്ലാ വിഭാഗങ്ങളും ഒറ്റ കേന്ദ്രത്തിന് കീഴിൽ; സർക്കുലറുമായി ആരോഗ്യവകുപ്പ്; കെ എച്ച് ആർ ഡബ്യു എസും പാലിയേറ്റിവ് കെയർ കേന്ദ്രവും സംയുക്തമായി ഒരു കേന്ദ്രത്തിൽ; മെഡിസിൻ വകുപ്പ് മാത്രം നോക്കിയ ചികിത്സകൾ ഇനി എല്ലാ വിഭാഗവും സഹകരിച്ച്

മെഡിക്കൽ കോളജുകളിൽ ഇനി എല്ലാ വിഭാഗങ്ങളും ഒറ്റ കേന്ദ്രത്തിന് കീഴിൽ; സർക്കുലറുമായി ആരോഗ്യവകുപ്പ്; കെ എച്ച് ആർ ഡബ്യു എസും പാലിയേറ്റിവ് കെയർ കേന്ദ്രവും സംയുക്തമായി ഒരു കേന്ദ്രത്തിൽ; മെഡിസിൻ വകുപ്പ് മാത്രം നോക്കിയ ചികിത്സകൾ ഇനി എല്ലാ വിഭാഗവും സഹകരിച്ച്

മെഡിക്കൽ കോളേജുകളിൽ നിലവിൽ പല വിഭാഗങ്ങളായി തിരിഞ്ഞു പ്രവർത്തിക്കുന്നവയെ ഏകോപിപ്പിച്ച് ഒരു കേന്ദ്രത്തിന് കീഴിലാക്കാൻ ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളജിലെ എല്ലാ വിഭാഗം കേസുകളും ഇനി പരിശോധിക്കുന്നതും ചികിത്സിക്കുന്നതും ഒരു കേന്ദ്രത്തിന്റെ കീഴിൽ വരും. ഇതോടു കൂടി ചികിത്സ നൽകുന്നത് കൂടുതൽ സുഗമമാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഇനി മുതൽ കെ എച്ച് ആർ ഡബ്യു എസും പാലിയേറ്റിവ് കെയർ കേന്ദ്രവും ഇനി മുതൽ പ്രവർത്തിക്കുക ഒറ്റ കേന്ദ്രം എന്ന നിലയിലാവും.മെഡിസിൻ വകുപ്പ് മാത്രം നോക്കിയിരുന്ന ചികിത്സകൾ ഇനി എല്ലാ വിഭാഗവും സഹകരിച്ച് നടത്താനും ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ നിർദ്ദേശം.

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിലുള്ള രോഗികളിൽ നിന്ന് പരിശോധിച്ച ഒരു രക്തസാമ്പിളുകളിലും വൈറസ് ബാധ പോസിറ്റീവായി കണ്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ കുറിപ്പിൽ പറയുന്നു.

പുതിയ തീരുമാന പ്രകാരം എല്ലാ കേസുകളും അറിയിക്കുക ഒരു കോൾ സെന്ററിലേക്കായിരിക്കും. ഇതിൽ നിന്ന് രോഗമുള്ളവരെ പ്രത്യേകം സജ്ജമാക്കിയ ആബുലൻസിൽ മെഡിക്കൽ കോളജിലേക്കയക്കും. ആരോഗ്യവകുപ്പിന്റെനിർദ്ദേശാനുസരണം മെഡിക്കൽ കോളജിലെ എല്ലാ വിഭാഗവും ഒരു കേന്ദ്രങ്ങളായി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP