Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളിൽ അടിമുടി മാറ്റം; ചികിത്സാ നിരക്കുകൾ മാറി പരിരക്ഷ കൂട്ടും; സർക്കാർ ജീവനക്കാർക്കുള്ളതിലും പരിഷ്‌കാരം; ചികിത്സാ നിരക്കു കൂട്ടുന്നതോടെ മെഡിസെപ് പ്രീമിയവും കൂടും; കാസ്പിൽ 41 ലക്ഷവും മെഡിസെപ്പിൽ 11 ലക്ഷവും കുടുംബങ്ങൾ ഉൾപ്പെടും; ഈ വർഷം നടപ്പാക്കിയേക്കില്ല

സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളിൽ അടിമുടി മാറ്റം; ചികിത്സാ നിരക്കുകൾ മാറി പരിരക്ഷ കൂട്ടും; സർക്കാർ ജീവനക്കാർക്കുള്ളതിലും പരിഷ്‌കാരം; ചികിത്സാ നിരക്കു കൂട്ടുന്നതോടെ മെഡിസെപ് പ്രീമിയവും കൂടും; കാസ്പിൽ 41 ലക്ഷവും മെഡിസെപ്പിൽ 11 ലക്ഷവും കുടുംബങ്ങൾ ഉൾപ്പെടും; ഈ വർഷം നടപ്പാക്കിയേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; സാധാരണക്കാർക്കുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും (കാസ്പ്) സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസിലും (മെഡിസെപ്) ചികിത്സാ നിരക്കുകൾ പരിഷ്‌കരിക്കും. ആയുഷ്മാൻ ഭാരത് നടത്തിയ പരിഷ്‌കാരങ്ങൾ ഇവിടെ നടപ്പാക്കണം. പാക്കേജും നിരക്കും പുതുക്കുമ്പോൾ സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾ പരിഗണിക്കാമന്നു കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. രണ്ടു പദ്ധതിയിലും സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വർധിപ്പിക്കാനാണിത്.

ചികിത്സാ നിരക്കു കൂട്ടുന്നതോടെ മെഡിസെപ് പ്രീമിയവും കൂടും. നേരത്തേ നിശ്ചയിച്ചത് പ്രതിമാസം 250 രൂപയാണ്. കാസ്പിനു പ്രീമിയം ഇല്ല. കാസ്പിൽ 41 ലക്ഷവും മെഡിസെപ്പിൽ 11 ലക്ഷവും കുടുംബങ്ങൾ ഉൾപ്പെടും. നിരക്ക് കുറവാണെന്ന പേരിൽ ഒട്ടേറെ സ്വകാര്യ ആശുപത്രികൾ വിട്ടുനിന്നതിനാൽ, റിലയൻസ് ജനറൽ ഇൻഷുറൻസിനു നൽകിയ മെഡിസെപ് കരാർ റദ്ദാക്കേണ്ടിവന്നിരുന്നു. മെഡിസെപ്പിൽ ചേർന്നത് 112 സ്വകാര്യ ആശുപത്രികൾ മാത്രമാണ്. കാസ്പിലാകട്ടെ സർക്കാർ ആശുപത്രികൾ മാത്രവും.

കേന്ദ്രസർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ ചികിത്സാ പാക്കേജുകൾ പരിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്രം 554 പാക്കേജുകൾ ഒഴിവാക്കുകയും 237 എണ്ണം പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. ഒപ്പം 270 പാക്കേജുകളുടെ നിരക്കു വർധിപ്പിച്ചു. കാസ്പിനു ചെലവാകുന്ന 700 കോടി രൂപയിൽ 130 കോടി രൂപ കേന്ദ്രം നൽകുന്നതാണ്.

നടപ്പാക്കാൻ റിലയൻസിനു നൽകിയ മെഡിസെപ് കരാർ ഓഗസ്റ്റ് 19നാണു റദ്ദാക്കിയത്. പുതിയ കരാർ 3 മാസത്തിനകം പ്രതീക്ഷിച്ചു. എന്നാൽ, ഫയലുകൾ ഇപ്പോഴും നീങ്ങിത്തുടങ്ങിയിട്ടില്ല. ചികിത്സാ നിരക്കു പരിഷ്‌കരിക്കുന്നതിനു സമിതി രൂപീകരിച്ചു റിപ്പോർട്ട് നൽകാൻ ഇനിയും 3 മാസമെങ്കിലും വേണം. തുടർന്ന് ടെൻഡറിന് 2 മാസമെങ്കിലും വേണ്ടിവരും. ഈ വർഷം ഏപ്രിലിൽ നടപ്പാക്കുമെന്നു സർക്കാർ വാഗ്ദാനം ചെയ്ത പദ്ധതിയാണ് ഇഴയുന്നത്.

ഇപ്പോഴത്തെ ചില പാക്കേജുകളും ചികിത്സാ നിരക്കും

അപകടം മൂലമുള്ള പരുക്കുകൾ: 30,000 75,000 രൂപ

ആൻജിയോപ്ലാസ്റ്റി: 60,000 രൂപ

രക്താർബുദം: 5000 50,000 രൂപ

സീസേറിയൻ: 12,000 രൂപ

നട്ടെല്ലിനുള്ള ക്ഷതം: 60,000 രൂപ

തലയിലെ ഗുരുതര പരുക്ക്: 55,000 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP