Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചു; സെക്രട്ടേറിയറ്റിനു മുന്നിൽ മേധാ പട്ക്കറുടെ കുത്തിയിരിപ്പ് സമരം; പ്രതിഷേധം അവസാനിച്ചത് സന്ദർശനാനുമതി പുനഃസ്ഥാപിച്ചതോടെ; മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയമെന്ന് മേധാപട്ക്കർ

മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചു; സെക്രട്ടേറിയറ്റിനു മുന്നിൽ മേധാ പട്ക്കറുടെ കുത്തിയിരിപ്പ് സമരം; പ്രതിഷേധം അവസാനിച്ചത് സന്ദർശനാനുമതി പുനഃസ്ഥാപിച്ചതോടെ; മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയമെന്ന് മേധാപട്ക്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെ കാണാനുള്ള അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിൽ മേധാ പട്ക്കറുടെ കുത്തിയിരിപ്പ് സമരം. ഒന്നര മണിക്കൂർ നീണ്ട സമരത്തിനൊടുവിൽ സമയത്തിൽ മാറ്റം വരുത്തി സന്ദർശനാനുമതി പുനഃസ്ഥാപിച്ചതോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്.

ദേശീയപാതാ വികസനത്തിനു സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരം, പുനരധിവാസം എന്നീ കാര്യങ്ങളിൽ ഏതെങ്കിലും പ്രദേശത്ത് നാട്ടുകാർക്കു പരാതിയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാൻ സർക്കാർ സന്നദ്ധമാണെന്നു മേധാപട്കറെ മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കണം എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയാറല്ല. ദേശീയപാതാ വികസനം കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയപാത 45 മീറ്ററിൽ ബിഒടി അടിസ്ഥാനത്തിൽ വികസിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു കുടിയൊഴിപ്പിക്കുന്നവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മേധാപട്ക്കർ. വ്യാഴാഴ്ച വൈകിട്ട് 4.40ന് മുഖ്യമന്ത്രിയെ കാണാൻ ഓഫീസ് രേഖാമൂലം അനുമതി നൽകിയിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെയും സർക്കാറിനെതിരെയും പരാമർശമുണ്ടായി. തൊട്ടുപിന്നാലെ വ്യാഴാഴ്ച തിരക്കുകാരണം മുഖ്യമന്ത്രിയെ കാണാൻ കഴിയില്ലെന്നും പിന്നീട് കാണാമെന്നും ഓഫീസിൽനിന്നു സന്ദേശമെത്തി.

ദേശീയപാതാ വികസന കാര്യത്തിൽ മുഖ്യമന്ത്രി ഇരകളുമായി ചർച്ചയ്ക്കു തയാറാകണമെന്നായിരുന്നു മേധയുടെ പ്രധാന ആവശ്യം. ഈ ആവശ്യവുമായാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്കു സമയം ചോദിച്ചിരുന്നത്. ഇതു നിഷേധിച്ചതോടെ ദേശീയപാതാ സമരക്കാർക്കൊപ്പം മേധ സെക്രട്ടറിയേറ്റ് ഗേറ്റിനു മുന്നിലെ റോഡിൽ കുത്തിയിരിപ്പു സമരം തുടങ്ങി. വാർത്തയായതോടെ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയും വൈകിട്ട് കൂടിക്കാഴ്ച അനുവദിക്കുകയുമായിരുന്നു.

അതേസമയം ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തക മേധാ പട്കറും സംയുക്ത സമരസമിതി നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം. കേരളത്തിൽ ദേശീയ പാതയ്ക്കായുള്ള ഭൂമിയേറ്റെടുപ്പ് സംബന്ധിച്ച് പുനപരിശോധന നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചതായി മേധാ പട്കർ പറഞ്ഞു.ഈ സാഹചര്യത്തിൽ സമരസമിതി സ്വന്തം നിലയിൽ വിദഗ്ധരെ ഉൾപ്പെടുത്തി പഠനം നടത്തുമെന്നും അവർ വ്യക്തമാക്കി.

ഒരു മാസത്തിനകം ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് വിദഗ്ധ സംഘം പഠനം പൂർത്തിയാക്കും. ഭൂമിയേറ്റെടുക്കൽ നിയമപരമാണോ, പുനരധിവാസം എപ്രകാരം തുടങ്ങി എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിദഗ്ധ സമിതി പരിശോധിക്കുക.അതേസമയം ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കണം എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയാറല്ലെന്നും ദേശീയപാതാ വികസനം കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP