Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മീ ടു വെളിപ്പെടുത്തലിൽ മുകേഷിനെതിരെ കേസെടുക്കാനാവില്ല; 19 വർഷം മുമ്പു നടന്ന സംഭവത്തിലെ സോഷ്യൽ മീഡിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്ന് നിയമോപദേശം; വെളിപ്പെടുത്തൽ നടത്തിയ ടെസ് ജോസഫ് പരാതി ഇല്ലെന്ന് പറഞ്ഞതും കൊല്ലം എംഎൽഎക്ക് ഗുണകരമായി

മീ ടു വെളിപ്പെടുത്തലിൽ മുകേഷിനെതിരെ കേസെടുക്കാനാവില്ല; 19 വർഷം മുമ്പു നടന്ന സംഭവത്തിലെ സോഷ്യൽ മീഡിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്ന് നിയമോപദേശം; വെളിപ്പെടുത്തൽ നടത്തിയ ടെസ് ജോസഫ് പരാതി ഇല്ലെന്ന് പറഞ്ഞതും കൊല്ലം എംഎൽഎക്ക് ഗുണകരമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മീ ടൂ വെൡപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷനെതിരെ കേസെടുക്കില്ല. ഇക്കാര്യത്തിൽ നിയമപോദേശം തേടിയ ശേഷമാണ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്. സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ല. യൂത്ത്‌കോൺഗ്രസിന്റെ പരാതിയിലാണ് കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയത്. വെളിപ്പെടുത്തൽ നടത്തിയ ടെസ് ജോസഫ് പരാതി ഇല്ലെന്ന് പറഞ്ഞതും കൊല്ലം എംഎൽഎക്ക് ഈ വിഷയത്തിൽ ഗുണകരമായി മാറി.

19 വർഷം മുൻപ് ചാനൽ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, പരിപാടിയുടെ അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവർത്തക ടെസ് ജോസഫിന്റെ വെളിപ്പെടുത്തൽ. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോൾ ആ പരിപാടിയിൽനിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

എന്നാൽ ആരോപണം എം. മുകേഷ് എംഎൽഎ തള്ളി . 'അങ്ങനെയൊരു സംഭവം ഓർമയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാധ്യത. ഫോണിൽ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാർ എന്നു പറഞ്ഞു മറ്റാരെങ്കിലും വിളിച്ചതാകാം. ടെസ് ജോസഫിനെ കണ്ടതായി ഓർക്കുന്നില്ല' മുകേഷ് പറഞ്ഞു.

തന്റെ ഏറ്റവുമടുത്ത സുഹൃത്തും ഗുരുവുമാണ് ഒബ്രിയൻ .10 വർഷം മുൻപും ഒബ്രയനെ കണ്ടിരുന്നു. കേരളത്തിൽ എനിക്കാകെയുള്ള സുഹൃത്ത് മുകേഷ് ആണെന്ന് അദ്ദേഹം തോളിൽ തട്ടി പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കിൽ ഒരിക്കലും അദ്ദേഹം സൗഹൃദം പങ്കുവയ്ക്കുമായിരുന്നില്ല. ടെസ് ജോസഫിനെതിരെ മാനനഷ്ടക്കേസ് നൽകണോയെന്നു പാർട്ടിയുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും മുകേഷ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP