Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിടിവീഴുമെന്നായപ്പോൾ ചെക്ക് പോസ്റ്റിലെ ജനൽ ചില്ലുകൾ അടിച്ച് തകർത്ത് സ്വയം പരിക്കേൽപ്പിച്ചു; രക്ഷപ്പെടാൻ പൊലീസുകാരനെ കടിച്ച് മുറിവേൽപ്പിച്ചു; ഒടുവിൽ വഴിക്കടവ് ആനമറിയിൽ രണ്ടംഗസംഘത്തെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടെടുത്തത് എംഡിഎംഎയും 10 ലക്ഷത്തിന്റെ സ്വർണക്കട്ടിയും

പിടിവീഴുമെന്നായപ്പോൾ ചെക്ക് പോസ്റ്റിലെ ജനൽ ചില്ലുകൾ അടിച്ച് തകർത്ത് സ്വയം പരിക്കേൽപ്പിച്ചു; രക്ഷപ്പെടാൻ പൊലീസുകാരനെ കടിച്ച് മുറിവേൽപ്പിച്ചു; ഒടുവിൽ വഴിക്കടവ് ആനമറിയിൽ രണ്ടംഗസംഘത്തെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടെടുത്തത് എംഡിഎംഎയും 10 ലക്ഷത്തിന്റെ സ്വർണക്കട്ടിയും

ജാസിം മൊയ്തീൻ

മലപ്പുറം :വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ടു പേരെ പൊലീസ് പിടികൂടി. പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി കോലോത്തും തൊടിക അഹമ്മദ് ആഷിഖ്(വ.26), പാലാങ്കര വടക്കേ കൈ സ്വദേശി ചക്കിങ്ങ തൊടിക മുഹമ്മദ് മിസ്ബാഹ് (വ.24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ വെച്ച് ഇന്നലെ രാത്രി 08.00 മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 71.5 ഗ്രാം എംഡിഎംഎ യും , 10 ലക്ഷം രൂപ വിലവരുന്ന 227 gram തൂക്കമുള്ള സ്വർണ്ണ കട്ടിയും പിടിച്ചെടുത്തു.

കഴിഞ്ഞ 19 ന് 35 ഗ്രാം കഞ്ചാവുമായി പൂക്കോട്ടുംപാടം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പ്രദേശത്തെ ലഹരി സംഘത്തെ കേന്ദ്രീകരിച്ചു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന എംഡിഎംഎ ബാംഗ്ലൂരിൽ നിന്ന് കാർ മാർഗം ആഷിഖാണ് ജില്ലയിലേക്ക് എത്തിച്ചിരുന്നത്. ഇയാൾ സഹായത്തിനായി മിസ്ബാഹിനേയും കൂടെ കൂട്ടുകയായിരുന്നു. പിടി വീഴുമെന്ന് ഉറപ്പായപ്പോൾ അക്രമാസക്തനായ ആഷിഖ് ചെക് പോസ്റ്റിലെ ജനൽചില്ലുകൾ അടിച്ചു തകർത്ത് ദേഹത്ത് സ്വയം പരിക്കേൽപ്പിക്കുകയും പൊലീസുകാരനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

സ്വർണം കടത്തിയതിനും, പൊലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും, അടിപിടിക്കും, കഞ്ചാവ് ഉപയോഗത്തിനും പൂക്കോട്ടുംപാടം സ്റ്റേഷനിലും, പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയതിന് നിലമ്പൂർ പൊലീസ് സ്റ്റേഷനിലും ആഷിഖിനെതിരെ കേസ്സുകൾ നിലവിലുണ്ട്. മലയോര മേഖലയിലെ ലഹരി സംഘങ്ങൾക്കെതിരെ വരും നാളുകളിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ് ഐപിഎസിന് നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡിവൈഎസ്‌പി അബ്ദുൾ ഷെരീഫ്.കെ.കെ യുടെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം പൊലീസ് ഇൻസ്‌പെക്ടർ ഷൈജു ടി.കെ, വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാർ.കെ, എസ്‌ഐ സത്യൻ കെ, സി പി ഓമാരായ പ്രദീപ്.ഈ.ജി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, അനീഷ്.എം.എസ്, അഖിൽ.ടി.വി, പ്രശാന്ത് കുമാർ.എസ്, വിവേക്, അരുൺകുമാർ, ഷിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP