Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂട്ടറിൽ സഞ്ചരിച്ച് എം.ഡി.എം.എ വിൽപ്പന; കണ്ണൂർ നടാലിൽ യുവാവ് പിടിയിൽ

സ്‌കൂട്ടറിൽ സഞ്ചരിച്ച് എം.ഡി.എം.എ വിൽപ്പന; കണ്ണൂർ നടാലിൽ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

കണ്ണുർ: സ്‌കൂട്ടറിൽ സഞ്ചരിച്ച് മാരക ലഹരി മരുന്നായ എം.ഡി.എം.എ. വിൽക്കുന്നതിനിടെ യുവാവ് പിടിയിലായി. എടക്കാട് നടാൽ പാലത്തിന് സമീപത്ത് വെച്ച് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘമാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്.

എടക്കാട് നടാൽ നസിമ മൻസിൽ ഷാനിദ് (32)നെയാണ് എസ്‌ഐ മഹേഷ് കണ്ടമ്പേത്തും സംഘവും പിടികൂടിയത്. സ്‌കൂട്ടർ പരിശോധിച്ച പൊലീസ് 15 ഗ്രാം എം.ഡി.എം.എയും വില്പന നടത്താൻ തൂക്കുന്ന മെഷീനും കവറുകളും പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെ യാണ് കെ.എൽ 13 എ.ആർ 7407 നമ്പർ സ്‌കൂട്ടറിൽലഹരിമരുന്ന് വിൽപനക്കായി കൊണ്ടു പോകുന്നതിനിടെ ഇയാൾ പൊലീസ് പിടിയിലായത്.ഇയാൾ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP